മോദിയെ ഗാന്ധിയോട് ഉപമിച്ച അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണം: സിപിഎമ്മിനെപ്പോലെ പാര്‍ട്ടി വിട്ട് പോകുന്നവരുടെ കയ്യും കാലും വെട്ടില്ലെന്നും കെ സുധാകരന്‍

കോഴിക്കോട്: (www.kvartha.com 05.06.2019) മോദി സ്തുതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ച് കണ്ണൂര്‍ എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ കെ സുധാകരന്‍ രംഗത്തെത്തി.

Kerala, News, Narendra Modi, Mahatma Gandhi, Kozhikode, A.P Abdullakutty, CPM, K.Sudhakaran, Congress, BJP, k sudhakaran criticised on ap abdullakutty

അബ്ദുള്ളക്കുട്ടി ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്നും മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. മോദിയെ സ്തുതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയത്.

തിരകള്‍ വരും പോവുമെന്നും ആജീവനാന്തം സ്ഥാനങ്ങള്‍ കൊടുക്കാന്‍ പറ്റുമോ എന്നും കെ സുധാകരന്‍ ചോദിച്ചു. സിപിഐഎമ്മില്‍ നിന്ന് പുറത്തായത് കൊണ്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ത്തത്. എന്നാല്‍ അതിന്റെ ഫലം ഉണ്ടായിട്ടില്ല. സിപിഎമ്മിനെപ്പോലെ പാര്‍ട്ടി വിട്ട് പോകുന്നവരുടെ കയ്യും കാലും വെട്ടില്ലെന്നും ബിജെപിയില്‍ പോയി അബ്ദുള്ളക്കുട്ടി നന്നായിവരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Narendra Modi, Mahatma Gandhi, Kozhikode, A.P Abdullakutty, CPM, K.Sudhakaran, Congress, BJP, k sudhakaran criticised on ap abdullakutty


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?