കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഉന്നതവിജയം നേടിയവരെ ഒ.എസ്.എ അനുമോദിച്ചു
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. ഒ.എസ്.എ സംഘടിപ്പിച്ച പരിപാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീതാ ജി. തോപ്പില്‍ ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രിസഡന്റ് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം, എ.എസ് മുഹമ്മദ് കുഞ്ഞി, ബി.കെ ഖാദിര്‍, പി.ടി.എ പ്രസിഡന്റ് സി.എം.എ ജലീല്‍, ഷാഫി അണങ്കൂര്‍, ഹനീഫ് നെല്ലിക്കുന്ന്, സ്റ്റാഫ് സെക്രട്ടറി ശ്രീനിവാസന്‍, സുരേഷ് മാസ്റ്റര്‍, ഡൊമിനിക്, ബാലകൃഷ്ണന്‍ സംസാരിച്ചു. സെക്രട്ടറി അഡ്വ. പി.വി ജയരാജന്‍ സ്വാഗതവും ഷാഫി എ. നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment