കൂടുതല്‍ പലിശ ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ ബ്ലേഡുകാരനെതിരെ കേസ്
കാഞ്ഞങ്ങാട്: (www.evisionnews.co) മൂന്നുലക്ഷം രൂപ കടംവാങ്ങിയതില്‍ രണ്ടുലക്ഷത്തി പത്തായിരം രൂപ തിരിച്ചുനല്‍കിയിട്ടും ആറരലക്ഷം രൂപ പലിശ ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ ബ്ലേഡുകാരനെതിരെ പൊലീസ് കേസെടുത്തു. പട്ടേന മുങ്ങത്ത് ക്ഷേത്രത്തിന് സമീപത്തെ പ്രവീണയുടെ പരാതിയില്‍ അരയി സ്വദേശിയും വൈനിങ്ങാലില്‍ താമസക്കാരനുമായ കടവത്ത് സുനി (40)ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
എന്നാല്‍ കടം വാങ്ങുമ്പോള്‍ ഈടായി നല്‍കിയ ചെക്കും രേഖകളും തിരിച്ചു നല്‍കണമെങ്കില്‍ പലിശയിനത്തില്‍ ആറരലക്ഷം രൂപ കൂടി നല്‍കണമെന്ന് സുനി ആവശ്യപ്പെട്ടിരുന്നു. മൂന്നുലക്ഷം രൂപക്ക് ന്യായമായ പലിശ നല്‍കാമെന്ന് പറഞ്ഞെങ്കിലും സുനി പ്രവീണയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു. ഇതേ തുടര്‍ന്നാണ് സുനിക്കെതിരെ കേസെടുത്തത്. കൊള്ളപലിശക്ക് പണം കടം നല്‍കി നിരവധി പേരെ ഭീഷണിപ്പെടുത്തിയതായി നേരത്തെയും സുനിക്കെതിരെ പരാതിയുണ്ടായിരുന്നു.
Powered by Info News For You

Comments
Post a Comment