ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്‍കിയ ബിഹാര്‍ സ്വദേശിനിക്കെതിരെ കേസെടുക്കും; പരാതിക്കാരി തന്നെ മുമ്പും ബ്ലാക്ക് മെയിലിങ്ങിന് ശ്രമിച്ചിരുന്നുവെന്ന ബിനോയിയുടെ പരാതിയിലാണ് കേസെടുക്കുക
കണ്ണൂര്‍: (www.kvartha.com 18.06.2019) ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്‍കിയ ബിഹാര്‍ സ്വദേശിനിക്കെതിരെ പോലീസ് കേസെടുത്തേക്കും. യുവതിക്കെതിരെ ബിനോയ് കോടിയേരി നല്‍കിയ പരാതിയിലാണ് കേസെടുക്കുക. മെയ് മാസമാണ് കണ്ണൂര്‍ റേഞ്ച് ഐജിക്ക് ഇതുസംബന്ധിച്ച ബിനോയിയുടെ പരാതി ലഭിച്ചത്.
പരാതിക്കാരി തന്നെ മുമ്പും ബ്ലാക്ക് മെയിലിങ്ങിന് ശ്രമിച്ചിരുന്നുവെന്നും പോലീസിന് പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു. ഇക്കാര്യത്തിലൊരു സ്ഥിരീകരണമാണ് ഇപ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ഒന്നര മാസം മുമ്പ് ബിനോയിയുടെ പരാതി കണ്ണൂര്‍ റേഞ്ച് ഐജിക്ക് ലഭിക്കുകയും തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്പിക്ക് കൈമാറുകയും ചെയ്തിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് ചൂടും മറ്റ് പല കാര്യങ്ങളും ഉണ്ടായിരുന്നതിനാല്‍ പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ നടപടികള്‍ പിന്നീട് കൈകൊള്ളാമെന്ന തീരുമാനത്തില്‍ എത്തുകയുമായിരുന്നു. ഇതിനിടെയാണ് യുവതിയുടെ പരാതി പുറത്തുവരുന്നത്.
എതായാലും ബിനോയ് കോടിയേരിയുടെ പരാതി പരിഗണിച്ച് യുവതിക്കെതിരെ കേസെടുക്കാനാണ് സംസ്ഥാന പോലീസിന്റെ തീരുമാനം. പരാതിക്കൊപ്പം തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും തെളിവായി പോലീസിന് നല്‍കിയിരുന്നു. നിരവധി പരാതികളുടെ ഒരു പട്ടികയാണ് ബിനോയ് നല്‍കിയിരിക്കുന്നത്. ഇതെല്ലാം പരിശോധിച്ചതിന് ശേഷമാണ് യുവതിക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Binoy Kodiyery immoral Abuse case, Police may take legal action against victim, Kannur, News, Politics, Police, Trending, Molestation, Case, Complaint, Kerala.

Powered by Info News For You

Comments
Post a Comment