ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍; കോടിയേരിക്ക് കാര്യങ്ങളെല്ലാം നേരത്തെ അറിയാമായിരുന്നു; യുവതിയുടെ പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിംഗ് അല്ല, ബിനോയിയും അമ്മ വിനോദിനിയും ബാര്‍ ഡാന്‍സറായ യുവതിയുമായി മുംബൈയിലെ തന്റെ ഓഫീസില്‍ വച്ച് മധ്യസ്ഥ ചര്‍ച്ച നടത്തിയെന്നും അഭിഭാഷകന്‍

മുംബൈ: (www.kvartha.com 24.06.2019) ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍. ബിനോയിയും അമ്മ വിനോദിനിയും ബാര്‍ ഡാന്‍സറായ യുവതിയുമായി മുംബൈയിലെ തന്റെ ഓഫീസില്‍ വച്ച് മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് അഭിഭാഷകന്‍ കെ.പി ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍.

വിഷയത്തിന്റെ ഗൗരവം താന്‍ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നു. എന്നാല്‍, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും ശ്രീജിത്ത് പറയുന്നു. ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Revelation on molest allegation against Binoy Kodiyeri, News, Trending, Politics, Conference, Woman, Complaint, Kodiyeri Balakrishnan, Kerala

മധ്യസ്ഥ ചര്‍ച്ചയില്‍ അഞ്ചുകോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോള്‍ പണം നല്‍കിയാല്‍ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, അച്ഛന്‍ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാണെന്നും ബിനോയി പറഞ്ഞതായും അഭിഭാഷകന്‍ വെളിപ്പെടുത്തി.

അതിനിടെ പരാതിക്കാരിയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു. 2010ല്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് ജനനം രജിസ്റ്റര്‍ ചെയ്തത്. പോലീസില്‍ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും പുറത്തുവന്നു.

കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്ന് കാട്ടിയുള്ള ഭീഷണി ഉണ്ടായെന്നു പരാമര്‍ശിച്ച് യുവതി അയച്ച കത്തും പുറത്തുവന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഭീഷണിയില്‍ ഭയമുണ്ട്. എങ്കിലും ബിനോയ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ഒരു പിതാവ് മകനോട് അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും യുവതി കത്തില്‍ പറയുന്നു. ഡിസംബറിലാണ് യുവതി ഇതുസംബന്ധിച്ച കത്തയച്ചത്.

യുവതി നല്‍കിയ പരാതിയില്‍ അവരുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങളും നിര്‍ണായകമായേക്കാം. 2015ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പാസ്‌പോര്‍ട്ട് എടുക്കുന്നതിനു മുന്നോടിയായി പരാതിക്കാരി ബിനോയിയുടെ പേരുചേര്‍ത്തു തന്റെ പേര് പരിഷ്‌കരിച്ചിരുന്നു.

ഇത് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മുംബൈയില്‍ പത്രപരസ്യവും നല്‍കിയിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചശേഷമാണു മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചത്. തെറ്റായ വിവരങ്ങള്‍ ചേര്‍ത്താല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യാം. പാസ്‌പോര്‍ട്ടില്‍ തന്റെ പേരു തെറ്റായി ചേര്‍ത്തതാണെന്നു ബിനോയ് പരാതി നല്‍കിയിട്ടില്ല.

അതേസമയം ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി ഉച്ചയ്ക്കുശേഷമാണു കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷ പരിഗണിച്ച കോടതി വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ പരാതിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ മാനഭംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ബിനോയിയുടെ വാദം.

എന്നാല്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും ബിനോയിയെ കസ്റ്റഡിയില്‍ എടുക്കേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമുള്ള നിലപാടായിരുന്നു പ്രോസിക്യൂഷന്റേത്. ജാമ്യം നിഷേധിക്കുന്നപക്ഷം ബിനോയിയെ കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമം ശക്തമാക്കാനാണ് മുംബൈ പോലീസിന്റെ തീരുമാനം.

പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നുമായിരുന്നു ബിനോയിയുടെ അഭിഭാഷകന്റെ നിലപാട്. അതിനിടെ പ്രാഥമിക അന്വേഷണത്തിനായി കേരളത്തില്‍ എത്തിയ പോലീസ് സംഘം മുംബൈയില്‍ തിരിച്ചെത്തി. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഇവര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Revelation on molest allegation against Binoy Kodiyeri, News, Trending, Politics, Conference, Woman, Complaint, Kodiyeri Balakrishnan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?