നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പിന്തുണയുമായി പ്രതിപക്ഷം; ചെന്നിത്തല ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, ജാഗ്രത തുടരും
കൊച്ചി: (www.kvartha.com 04.06.2019) സംസ്ഥാനത്ത് വീണ്ടും നിപബാധക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറുമായി കൂടികാഴ്ച നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെന്നിത്തല പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. നിപ വൈറസ് സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. ആരോഗ്യസെക്രട്ടറിയും യുഡിഎഫ് എംഎല്‍എമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
വിഷയത്തില്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. നമ്മുക്ക് ഒറ്റക്കെട്ടായി മുന്നോട് പോകാം, എല്ലാ ജില്ലകളിലും അവബോധ പ്രവര്‍ത്തനം നടത്താമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എല്ലാവരും കൂട്ടായി ചേര്‍ന്ന് രോഗത്തെ തടയാനാണ് ശ്രമിക്കേണ്ടത്, നിപയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Health, Minister, Ramesh Chennithala, diseased, Kochi, udf supports government to prevent nipah virus

Powered by Info News For You

Comments
Post a Comment