എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണം; പിന്നില്‍ ഇറാന്‍ ആണെന്ന് പറയാതെ പറഞ്ഞ് യുഎഇ

ന്യൂയോര്‍ക്ക്: (www.kvartha.com 08.06.2019) ഹോര്‍മുസ് കടലിടുക്കിന് സമീപം നാല് എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണം നടന്നത് മേയ് 12നായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇറന്‍ ആണെന്ന് പറയാതെ പറഞ്ഞ് ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ യുഎഇ. ഈ ആക്രമണം വിദഗ്ധമായും ആസൂത്രിതവുമായിരുന്നുവെന്നും ഒരു രാജ്യത്തിന് വേണ്ടിയാണ് ഇത് നടത്തിയതെന്നുമാണ് ആരോപണം ഉന്നയിച്ചത്.

നോര്‍വേ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് രക്ഷാസമിതിയില്‍ യുഎഇ പ്രാഥമികാന്വേഷണ രേഖകള്‍ സമര്‍പ്പിച്ചത്. ഫുജൈറ തുറമുഖത്തു നിന്ന് 10 കിലോമീറ്റര്‍ അകലെ ഒമാന്‍ ഉള്‍ക്കടലിലാണ് 2 സൗദി ടാങ്കറുകളും യുഎഇ, നോര്‍വേ എന്നീ രാജ്യങ്ങളുടെ ഓരോ ടാങ്കറുകളും ആക്രമിക്കപ്പെട്ടത്.

UAE tanker attacks blamed on 'state actor', New York, News, World, attack

ഈ ആക്രമണം നടത്തിയത് എണ്ണക്കപ്പലുകളെ മുക്കാതെ കേടുവരുത്താന്‍ മാത്രം കൃത്യതയുള്ള സ്‌ഫോടകവസ്തുക്കള്‍ കപ്പലിനടിയില്‍ സ്ഥാപിച്ചായിരുന്നു. സ്പീഡ് ബോട്ടുകളും പരിശീലനം ലഭിച്ച മുങ്ങല്‍ വിദഗ്ധരും ഇതിനാവശ്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തിന് പിന്നില്‍ ഇറാനാണെന്നാണ് അന്നുതന്നെ യുഎസ് കുറ്റപ്പെടുത്തിയിരുന്നെങ്കിലും ഇറാന്‍ നിഷേധിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UAE tanker attacks blamed on 'state actor', New York, News, World, attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?