പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു

ഹൈദരാബാദ്: (www.kvartha.com 27.06.2019) പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല (75 )അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ മാഞ്ചു മനോജ് ആണ് മരണവിവരം പുറത്തുവിട്ടത്. ഗാച്ചിബൗളിയിലെ കോണ്ടിനെന്റല്‍ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.

ചലച്ചിത്ര മേഖലയില്‍ വിപ്ലവം തീര്‍ത്ത സിനിമാപ്രവര്‍ത്തകയാണ് വിജയ നിര്‍മല. അഭിനേത്രി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവര്‍ സംവിധാനം ചെയ്തത്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടം കൈവരിച്ച വിജയ നിര്‍മല ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡും 2002 ല്‍ സ്വന്തമാക്കി. തെലുങ്കില്‍ 44 ചിത്രങ്ങള്‍ ഇവര്‍ സംവിധാനം ചെയ്തു. തെലുങ്ക് സിനിമയിലെ സംഭാവനയ്ക്ക് 2008 ല്‍ രഘുപതി വെങ്കട്ട അവാര്‍ഡ് ലഭിച്ചു.

Veteran actress-director Vijaya Nirmala dies at 75 in Hyderabad, Hyderabad, News, Cinema, Actress, Obituary, Hospital, Treatment, Director, National.

തമിഴ്നാട്ടില്‍ ജനിച്ച വിജയ നിര്‍മല ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് സിനിമയില്‍ എത്തുന്നത്. 1950 -ല്‍ ഏഴാം വയസില്‍ മച്ചാ രേഖൈ എന്ന തമിഴ ്‌സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് രംഗുള രത്‌നം എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായെത്തിയ വിജയ നിര്‍മലയ്ക്ക് മികച്ച വേഷങ്ങള്‍ നല്‍കിയത് മലയാള സിനിമയാണ്. എ. വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഭാര്‍ഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. മധു, പ്രേം നസീര്‍ എന്നിവരായിരുന്നു നായകന്‍മാര്‍.

റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25 ചിത്രങ്ങളില്‍ വേഷമിട്ടു.

1971 ല്‍ മീന എന്ന ചിത്രം ഒരുക്കി കൊണ്ടാണ് വിജയ നിര്‍മല സംവിധാന രംഗത്ത് ചുവടു വയ്ക്കുന്നത്. പിന്നീട് ഐ.വി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറങ്ങി. അടൂര്‍ ഭാസി, വിന്‍സന്റ്, തിക്കുറിശ്ശി, മീന, ഫിലോമിന, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ അഭിനയിച്ചു.

കൃഷ്ണ മൂര്‍ത്തിയായിരുന്നു ആദ്യ ഭര്‍ത്താവ്. തെലുങ്ക് നടന്‍ നരേഷ് ഈ ബന്ധത്തില്‍ ജനിച്ച മകനാണ്. പിന്നീട് തെലുങ്ക് സിനിമാ താരം കൃഷ്ണ ഘട്ടമാനെനിയെ വിവാഹം കഴിച്ചു. ഇരുവരുടെയും പ്രൊഡക്ഷന്‍ കമ്പനിയായ വിജയകൃഷ്ണ മൂവിസ് വ്യത്യസ്ത ഭാഷകളിലായി പതിനഞ്ചു ചിത്രങ്ങള്‍ നിര്‍മിച്ചു. മഹേഷ് ബാബു, മഞ്ജുള ഗട്ട മാനാനി എന്നിവര്‍ രണ്ടാം വിവാഹത്തിലെ മക്കളാണ്.

ബുധനാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം നാനാക്രാംഗുഡയിലെ വസതിയിലെത്തിക്കും. സംസ്‌ക്കാരം വെള്ളിയാഴ്ച നടത്തുമെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Veteran actress-director Vijaya Nirmala dies at 75 in Hyderabad, Hyderabad, News, Cinema, Actress, Obituary, Hospital, Treatment, Director, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?