പുഴയില്‍ മുങ്ങി മരിച്ച അജിത് കുമാറിന്റെയും മനീഷ് കുമാറിന്റെയും കുടുംബങ്ങളെ സഹായിക്കാനായി ഓട്ടോ ഡ്രൈവര്‍മാരുടെ കാരുണ്യയാത്ര

കാസര്‍കോട്: (www.kasargodvartha.com 29.06.2019) കര്‍ണാടകയില്‍ പുഴയില്‍ മുങ്ങി മരിച്ച ഡിവൈഎഫ്ഐ നേതാവ് അജിത് കുമാറിന്റെയും മനീഷ് കുമാറിന്റെയും കുടുംബങ്ങളെ സഹായിക്കാനായി ഓട്ടോ ഡ്രൈവര്‍മാരുടെ കാരുണ്യയാത്ര. കുമ്പള ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരാണ് രാഷ്ട്രീയ പക്ഷഭേതമില്ലാതെ ശനിയാഴ്ച രാവിലെ മുതല്‍ കാരുണ്യയാത്ര നടത്തുന്നത്. ശനിയാഴ്ച നടത്തുന്ന യാത്രയിലെ പണം ഇരുവരുടെയും സഹായനിധിയിലേക്ക് എല്‍പ്പിക്കാനാണ് തീരുമാനമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഇറിയിച്ചു. അജിത് കുമാറിന്റെ കുടുംബത്തിന് സ്നേഹവീടൊരുക്കുമെന്ന് നേരത്തെ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം വ്യക്തമാക്കിട്ടുണ്ട്.

ദക്ഷിണ കര്‍ണാടകയില്‍ ബണ്ട്വാള്‍ കല്ലടുക്കയില്‍ നേത്രാവതി പുഴയില്‍ കുളിക്കുന്നതിനിടയിലാണ് മനീഷ് കുമാര്‍ അപകടത്തില്‍പ്പെട്ടത്. രക്ഷിക്കാനായി അജിത്കുമാര്‍ചാടിയെങ്കിലും ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. സ്വന്തമായി ഒരു വീട് ഇല്ലാതിരുന്നിട്ടും മറ്റുള്ളവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനും നിരവധി കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നിര്‍വഹിക്കാനും കുടിവെള്ളം എത്തിക്കാനും ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കാനും നാട്ടില്‍ സജീവമായി ഇടപെട്ട പ്രവര്‍ത്തകനായിരുന്നു അജിത് കുമാര്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Auto Driver, Auto journey, Family, DYFI, Leader, Drown, Auto drivers' karunnyayathra for Ajith Kumar. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?