ഫോണിലൂടെ എ ടി എമ്മിന്റെ പിന്‍നമ്പര്‍ ചോര്‍ത്തി പണം തട്ടാന്‍ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നീലേശ്വരം: (www.kasargodvartha.com 27.06.2019) ഫോണിലൂടെ എ ടി എമ്മിന്റെ പിന്‍നമ്പര്‍ ചോര്‍ത്തി പണം തട്ടാന്‍ ശ്രമിക്കുന്ന സംഭവം തുടരുന്നു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുസ്ലിം ലീഗ് നീലേശ്വരം മുനിസിപ്പല്‍ പ്രസിഡണ്ട് തൈക്കടപ്പുറം റൗളത്ത് മന്‍സിലിലെ സി കെ കെ മാണിയൂരിനാണ് കഴിഞ്ഞ ദിവസം അജ്ഞാത കോള്‍ വന്നത്. തുടര്‍ന്ന് എ ടി എം കാര്‍ഡിന്റെ പിന്‍ നമ്പറും മറ്റു വിവരങ്ങളും ആരാഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം പെന്‍ഷന്‍കാരന് അര ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഒരു സ്ത്രീയാണ് ഫോണ്‍ വിളിച്ചത്. തുടര്‍ന്ന് എ ടി എം പിന്‍ നമ്പര്‍ പറഞ്ഞു കൊടുക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ബാങ്കിലും നീലേശ്വരം പോലീസിലും നല്‍കിയ പരാതിയില്‍ നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത് മുംബൈ കേന്ദ്രീകരിച്ചാണ്. രാവിലെ ഒമ്പത് മണിയോടെയാണ് പലര്‍ക്കും ഫോണ്‍ കോള്‍ എത്തുന്നത്. എസ് ബി ടിയിലെ പഴയ അക്കൗണ്ട് നമ്പര്‍ ബാങ്ക് ലയനത്തെ തുടര്‍ന്ന് എസ് ബി ഐയിലേക്കു മാറ്റിയവരാണ് ഇത്തരം കോള്‍ വന്നവരില്‍ അധികവും. മറ്റു ബാങ്കുകളുടെ പേരു പറഞ്ഞും തട്ടിപ്പിനു ശ്രമിക്കുന്നുണ്ട്.

ഫോണില്‍ വിളിച്ച് അക്കൗണ്ട് ഉടന്‍ ക്ലോസ് ചെയ്യുകയാണെന്നും ബാങ്കില്‍ എത്തുന്നതു വരെ കാത്തിരിക്കാന്‍ നേരമില്ലെന്നും എ ടി എം പിന്‍ നല്‍കണമെന്നുമാണ് ഫോണ്‍ കോളിലൂടെ പറയുന്നത്. ഇതോടെ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്. ആധാര്‍ നമ്പറും എ ടി എം കാര്‍ഡിന് ഇരുവശത്തെയും നമ്പറുകളും മറുതലയ്ക്കല്‍ നിന്നു തെറ്റാതെ പറയുമ്പോഴാണ് പലരും പെട്ടുപോകുന്നത്.

അര മണിക്കൂറോളം നീണ്ട കോളിനിടെ ബാങ്ക് പാസ് ബുക്കിലെ ബാലന്‍സ് നോക്കി പറയാന്‍ വേണ്ടി കോള്‍ കട്ടു ചെയ്തതിനിടെ ഡിസിസി ജനറല്‍ സെക്രട്ടറി മാമുനി വിജയന്റെ ഫോണ്‍ വന്നതാണ് മാണിയൂരിന് രക്ഷയായത്. ദിവസങ്ങള്‍ക്കു മുമ്പ് തനിക്കും ഇത്തരം കോള്‍ വന്നതായും തട്ടിപ്പാണെന്നും ഇദ്ദേഹം പറഞ്ഞതോടെ വെപ്രാളത്തിലായ മാണിയൂര്‍ തുടര്‍ന്ന് ആവര്‍ത്തിച്ചു വന്ന കോളുകള്‍ എടുക്കാതെ എസ് ബി ഐ നീലേശ്വരം ശാഖയില്‍ എത്തി മാനേജരോടു കാര്യം പറഞ്ഞു. ഫോണ്‍ വിളിക്കുന്നവര്‍ തമിഴ് കലര്‍ന്ന മലയാളത്തിലാണ് സംസാരിക്കുന്നത്. തൈക്കടപ്പുറം ബോട്ടുജെട്ടിക്കു സമീപത്തെ പി വി അമ്പുവിന്റെ മകന്‍ പി വി രൂപേഷിന്റെ എസ് ബി ഐ നീലേശ്വരം ശാഖയിലെ അക്കൗണ്ടില്‍ നിന്ന് രണ്ടു തവണകളായി എടിഎം വഴി 29,000 രൂപ നഷ്ടപ്പെട്ടത് അടുത്തിടെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, ATM, Top-Headlines, Cheating, Attempt to cheat with ATM pin number
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?