ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി

പുതുക്കാട്: (www.kvartha.com 01.06.2019) ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. ചെങ്ങാലൂര്‍ പൂയ്യത്ത് അയ്യപ്പദാസ് (53) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പുതുക്കാട് സെന്ററിലായിരുന്നു അപകടം.

ആമ്പല്ലൂരിലെ തട്ടുകടയില്‍ ജോലിചെയ്യുന്ന അയ്യപ്പദാസ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിനുശേഷം വണ്ടി നിര്‍ത്താതെ പോയി. ഉടന്‍തന്നെ നാട്ടുകാര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Accident man dies hit by unknown vehicle, News, Local-News, Accidental Death, Obituary, Medical College, Hospital, Treatment, Injured, Kerala

ഭാര്യ: ഉഷ. മക്കള്‍: രേഷ്മ, വിഷ്ണു. മരുമകന്‍: ഉമേഷ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Accident man dies hit by unknown vehicle, News, Local-News, Accidental Death, Obituary, Medical College, Hospital, Treatment, Injured, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?