ആഗോള താപനം മൂലം ഹിമാലയത്തിലെ മഞ്ഞുമലകള്‍ അതിവേഗം ഉരുകിത്തീരുന്നു; 80 കോടി ആളുകള്‍ക്ക് ഭാവിയില്‍ ശുദ്ധജലം മുടങ്ങുമെന്ന് പ്രവചനം
വാഷിങ്ടന്‍: (www.kvartha.com 21.06.2019) ആഗോള താപനം മൂലം ഹിമാലയത്തിലെ മഞ്ഞുമലകള്‍ അതിവേഗം ഉരുകിത്തീരുകയാണെന്ന് പഠനം. ഈ നിര്‍ണായക വിവരം ലഭിക്കുന്നത് ഇന്ത്യ, ചൈന, നേപ്പാള്‍ ഭൂട്ടാന്‍ എന്നിവിടങ്ങളിലെ 2000 കിലോമീറ്ററില്‍ വരുന്ന 650 ഹിമപര്‍വതങ്ങളില്‍ നിന്ന് 40 വര്‍ഷമായി യുഎസ് ചാര ഉപഗ്രഹങ്ങള്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തപ്പോഴായിരുന്നു.
1975-2000 കാലയളവിനെ അപേക്ഷിച്ച് 2000ന് ശേഷം ഇതിന്റെ തോത് ഇരട്ടിയായതായി കണ്ടെത്തി. ഈ സ്ഥിതി തുടരുകയാണെങ്കില്‍ 80 കോടി ആളുകള്‍ക്ക് ഭാവിയില്‍ ശുദ്ധജലം മുടങ്ങുമെന്നാണ് കൊളംബിയ സര്‍വകലാശാലയിലെ വിദഗ്ധര്‍ പ്രവചിച്ചത്. പ്രധാനമായും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതി മലിനീകരണമാണ് ആഗോള താപനത്തിനും അതുവഴിയുള്ള കാലാവസ്ഥാ വ്യതിയാനത്തിനും കാരണമെന്നാണ് പാശ്ചാത്യരുടെ നിലപാട്.
ഈ കാലയളവില്‍ ആഗോള താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടിയതാണ് ഇതിന് കാരണം. ഹിമാലയത്തില്‍ ഇപ്പോള്‍ 60,000 കോടി ടണ്‍ മഞ്ഞുണ്ടെന്നാണ് ഏകദേശ കണക്ക്. 1975-2000 ല്‍ വര്‍ഷം തോറും ശരാശരി 25 സെന്റിമീറ്റര്‍ ഉയരത്തില്‍ ഹിമപാളി ഉരുകിയൊലിച്ചുപോയി. 2000ന് ശേഷം ഇത് 50 സെന്റിമീറ്ററായി. ആഗോള താപനില ഇക്കാലയളവില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടിയതാണു കാരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Washington, News, World, Warning, Researchers, Global warning in Himalaya

Powered by Info News For You

Comments
Post a Comment