ലോകകപ്പ് ക്രിക്കറ്റ്; അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ആധികാരിക വിജയം; 7 വിക്കറ്റിന് പരാജയപ്പെടുത്തി കിവീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി

ടോണ്‍ടന്‍: (www.kvartha.com 09.06.2019) ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ആധികാരിക വിജയം. അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലാന്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 41.1 ഓവറില്‍ 172 റണ്‍സിന് പുറത്തായി. ഹശ്മത്തുള്ള ശാഹിദി 99 പന്തില്‍ 59 റണ്‍സ് നേടിയതല്ലാതെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ന്യൂസിലാന്റ് താരം ജെയിംസ് നീഷാം 31 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ താരമായി. ലോക്കി ഫെര്‍ഗൂസണ്‍ 37 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടിയിരുന്നു.


രണ്ടാം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് 32.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ആറ് ഫോറും ഒരു സിക്‌സറും പറത്തി 79 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

ഇതുവരെ മൂന്ന് കളികളിലും വിജയിച്ച ന്യൂസിലാന്റിന് ഇനിയുള്ള മത്സരങ്ങള്‍ അത്ര എളുപ്പമാകില്ല. വ്യാഴാഴ്ച ഇന്ത്യയാണ് കീവീസിന്റെ എതിരാളികള്‍. അതേസമയം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം നാളെ കെന്നിങ്ടണില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Sports, Cricket, World Cup, Afghanistan, New Zealand, newzealand beats afganisthan in world cup 2019


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?