വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍ മടങ്ങിയത് 7 പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച്; അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി
കൊച്ചി: (www.kvartha.com 15.06.2019) വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍ മടങ്ങിയത് 7 പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ചാണ്. പെരുമ്പാവൂര്‍ മാറമ്പിള്ളിയിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന ഇടുക്കി വണ്ടന്‍മേട് ചേറ്റുകുഴി കരിമ്പനയ്ക്കല്‍ നിബിയ മേരി ജോസഫാണ് (25) വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങി. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത് വെള്ളിയാഴ്ച രാവിലെ ഏഴുമണിക്കായിരുന്നു.
മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണ് ബന്ധുക്കള്‍ അവയവദാനത്തിനു തയാറായത്. ജൂണ്‍മാസം 10ന് ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നിബിയയുടെ പിതാവ് ജോസഫ് ചാക്കോ സംഭവദിവസം തന്നെ മരിച്ചിരുന്നു. കാര്‍ ഓടിച്ചിരുന്ന സഹോദരന്‍ നിധിന്‍ ചികിത്സയില്‍ തുടരുകയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ രാവിലെ 11ന് അവയവദാന ശസ്ത്രക്രിയ ആരംഭിച്ചു. ഡോ. മാത്യു ജേക്കബ്, ഡോ. ഷെജോയ് പി. ജോഷ്വ, ഡോ. എസ്. റോമല്‍, കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. ടി.കെ. ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 നു മരണം സ്ഥിരീകരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രണ്ട് വര്‍ഷം നഴ്‌സായി നിബിയ ജോലി ചെയ്തു. ഒന്നരവര്‍ഷമായി വിദേശത്തേക്കു പോകാനുള്ള ശ്രമത്തിലായിരുന്നു. കോതമംഗലത്തെ ബന്ധുവീട്ടില്‍ നിന്നു ഷോപ്പിങ്ങിനായി കൊച്ചിയിലേക്കു വരുമ്പോഴായിരുന്നു അപകടം നടന്നത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം അമിത വേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ടു നിബിയയും പിതാവും സഹോദരനും യാത്ര ചെയ്ത കാറിലും തുടര്‍ന്ന് സ്‌കൂള്‍ ബസിലും ഇടിക്കുകയായിരുന്നു.
ജോസഫ് ചാക്കോയെ അടക്കിയ പഴയ കൊച്ചറ സെന്റ് ജോസഫ് പള്ളിയിലെ കല്ലറയില്‍ ശനിയാഴ്ച വൈകിട്ട് 4.30ന് നിബിയയുടെയും സംസ്‌കാരം നടത്തും. ചേറ്റുകുഴിയിലെ എവര്‍ഗ്രീന്‍ എന്റര്‍െ്രെപസസ് എന്ന സ്ഥാപന ഉടമയായിരുന്നു ജോസഫ്. നിബിയയുടെ മാതാവ് നിര്‍മല. നിലീന സഹോദരി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Accident, Death, hospital, Injured, Treatment, Doctor, Nibiya organ transplant

Powered by Info News For You

Comments
Post a Comment