മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 6 പേര്‍ക്കും നിപയില്ല; രോഗബാധിതനായ യുവാവ് സുഖം പ്രാപിച്ചുവരുന്നു; ആശങ്കയില്ലെന്നും ആശ്വാസകരമായ അവസ്ഥയാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ

കൊച്ചി: (www.kvartha.com 06.06.2019) കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആറുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള ഫലം നെഗറ്റീവാണ്.

നിലവില്‍ നിപ ബാധിതനെന്ന് കണ്ടെത്തിയ യുവാവിനെ പരിശോധിച്ച രണ്ട് നഴ്‌സുമാര്‍, ഒരു നഴ്‌സിങ് അസിസ്റ്റന്റ്, സുഹൃത്തുക്കള്‍, ബന്ധു എന്നിവര്‍ക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ഒരാളുടെ കൂടെ ഫലം ലഭിക്കാനുണ്ട്.

Relief for Authorities as Six Patients Under Watch for Nipah Virus in Kerala Test Negative, Kochi, News, Local-News, Trending, Health, Health & Fitness, Health Minister, Youth, Chief Minister, Kerala

രോഗം വലിയ അളവില്‍ വ്യാപിച്ചിട്ടില്ലെന്ന് കരുതുന്നു. നിപ ഇനി വരില്ലെന്ന് പറയാന്‍ കഴിയില്ലെങ്കിലും നിലവില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത് ആശ്വാസകരമായ അവസ്ഥയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ നിപയുടെ മറവില്‍ കേരളത്തില്‍ മരുന്ന് പരീക്ഷണം നടക്കുകയാണെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. നിപ വൈറസിന് ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ തവണ നിപ ബാധയുണ്ടായപ്പോള്‍ ആസ്‌ട്രേലിയയില്‍ നിന്ന് മരുന്ന് എത്തിച്ചിരുന്നു. എന്നാല്‍ ഇവ രോഗിയില്‍ പ്രയോഗിച്ചിട്ടില്ല.

ജീവന്‍ നഷ്ടമാകും എന്ന ഘട്ടത്തില്‍ രോഗിയുടെ ബന്ധുക്കളുടെ അനുമതിയോടെ മാത്രമേ ഈ മരുന്ന് ഉപയോഗിക്കൂ. അതുകൊണ്ട് തന്നെ മരുന്ന് പരീക്ഷണമെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പനി കുറഞ്ഞതായും ഭക്ഷണം കഴിക്കാനാകുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. അതിനിടെ നിപ ഉറവിടം സംശയിക്കുന്ന മൂന്ന് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ചെന്നൈയില്‍ നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്.

രോഗം വവ്വാല്‍ പടര്‍ത്തിയതാണെന്നാണു നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമതീര്‍പ്പ് ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം നിരീക്ഷണത്തിലാക്കിയ ഒരാളുടെ സ്രവം വ്യാഴാഴ്ച പരിശോധനയ്ക്ക് അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടു പേരും നിരീക്ഷണത്തിലുണ്ട്.

അതിനിടെ, സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉദ്യോഗസ്ഥരുടെ യോഗം വൈകിട്ട് കൊച്ചിയില്‍ ചേരും. മൂന്നു മണിക്ക് എറണാകുളം കലക്ടറേറ്റിലാണ് മുഖ്യമന്ത്രി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗം. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ശ്രമം തുടരും.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കിവരികയാണ്. സ്‌കൂളുകള്‍ വ്യാഴാഴ്ച തുറക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം കര്‍ശനമാക്കി. അധ്യയനവര്‍ഷം തുടങ്ങുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശീലന പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സജീവമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

വ്യാഴാഴ്ച രാവിലെയും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം സമൂഹമാധ്യമങ്ങളില്‍ നിപ വൈറസ് സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന പോസ്റ്റ് ഇട്ട മൂന്നു പേര്‍ക്കെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Relief for Authorities as Six Patients Under Watch for Nipah Virus in Kerala Test Negative, Kochi, News, Local-News, Trending, Health, Health & Fitness, Health Minister, Youth, Chief Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?