യു പിയില്‍ ജവാന്മാരെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ച സംഭവം; ഹോട്ടല്‍ ജീവനക്കാരായ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു
ഭഗ്പത്: (www.kvartha.com 03.06.2019) ഉത്തര്‍പ്രദേശില്‍ ജവാന്മാരെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഭഗ്പത് ടൗണില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്. 12 ഓളം പേര്‍ ചേര്‍ന്ന് രണ്ടു ജവാന്മാരെ മര്‍ദിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പ്രദേശത്തെ ഹോട്ടലിലെ ജീവനക്കാരനുമായി ജവാന്‍മാര്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് തര്‍ക്കം മൂത്ത് കയ്യാങ്കളിയിലെത്തുകയായിരുന്നു. ഇതിനിടെ ഹോട്ടല്‍ തൊഴിലാളികളായ കൂടുതല്‍ പേരെത്തി വടികളും മറ്റും ഉപയോഗിച്ച് ജവാന്മാരെ ക്രൂരമായി മദിക്കുകയായിരുന്നു. അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തില്‍ ഇരുഭാഗത്ത് നിന്നും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരായ ആറു പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

#WATCH Baghpat: Two Army jawans(one with a red bag and one in green kurta) thrashed by restaurant employees yesterday after a minor argument.More than 7 people have been arrested by Police. (Note: Abusive language) pic.twitter.com/Of0oaDWdr5— ANI UP (@ANINewsUP) June 2, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Watch: 2 Army jawans thrashed by restaurant employees after argument in Uttar Pradesh, News, Crime, Criminal Case, attack, Social Network, Video, Jawans, Hotel, National, Arrested.
Keywords: Watch: 2 Army jawans thrashed by restaurant employees after argument in Uttar Pradesh, News, Crime, Criminal Case, attack, Social Network, Video, Jawans, Hotel, National, Arrested.
Powered by Info News For You

Comments
Post a Comment