അനധികൃത ശ്മശാനത്തിനെതിരെ പരാതി നല്‍കിയതിന് 6 കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു, ഉടന്‍ നീക്കാന്‍ നിര്‍ദേശം

വെള്ളരിക്കുണ്ട്: (www.kasargodvartha.com 25.06.2019) അനധികൃത ശ്മശാനത്തിനെതിരെ പരാതി നല്‍കിയതിന് ആറ് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പെടുത്തിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. വിലക്ക് ഉടന്‍ നീക്കാന്‍ നിര്‍ദേശം നല്‍കി. വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈ കോളിയാട് വിഷ്ണു മൂര്‍ത്തി ക്ഷേത്രം കമ്മിറ്റി പാമ്പൂരിയില്‍ തേജസ്വിനി പുഴയോരത്ത് അനധികൃതമായി ശ്മശാനം നിര്‍മിച്ചതിനെതിരെ പരാതി നല്‍കിയ ആറ് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പെടുത്തിയെന്നായിരുന്നു പരാതി.

2018 ല്‍ നിര്‍മിച്ച ശ്മശാനത്തിനെതിരെ നേരത്തെ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ശ്മശാനം നിര്‍മാണം നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള രോഷമാണ് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തുന്നതിലെത്തിയതെന്നായിരുന്നു പരാതി. ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുപ്പിക്കുകയോ ഇവരുടെ വീടുകളിലെ വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുകയോ ചെയ്യാതെയായിരുന്നു ഊരുവിലക്ക് എന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആറ് കുടുംബങ്ങളിലെ 35 പേരാണ് ഊരുവിലക്കിന് ഇരയായത്.

കുറച്ചു കുടുംബങ്ങളെ സമുദായത്തില്‍ നിന്നും ക്ഷേത്ര ചടങ്ങുകളില്‍ നിന്നും ഒറ്റപെടുത്തുന്ന സമീപനം മനുഷ്യവകാശ ലംഘനമാണെന്നും  ക്ഷേത്രാചരങ്ങള്‍ പാലിക്കാനും സമൂഹത്തില്‍ നന്നായി ഇടപെട്ട് അന്തസായി ജീവിക്കാനുമുള്ള പരാതിക്കാരുടെ അവകാശം ചോദ്യം ചെയ്യുന്നത് നീതികേടാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടികളിലൂടെ ശ്മശാനം നിരോധിച്ചതില്‍ പരാതിക്കാരട് പകപോക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും കമ്മീഷന്‍ വ്യക്തമക്കി.

പരാതിപ്പെടാനുണ്ടായ സാഹചര്യം തുടരുകയാണെങ്കില്‍ പോലീസ് നിയമ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ഡി വൈ എസ് പിക്കു ശുപാര്‍ശ നല്‍കി. എന്നാല്‍ ക്ഷേത്ര കമ്മിറ്റി ആര്‍ക്കും ഊരുവിലക്ക് ഏര്‍പെടുത്തിയിട്ടില്ലെന്നും ശ്മശാനത്തിനായി അംഗങ്ങളില്‍ നിന്നു പിരിവ് ചോദിച്ചപ്പോള്‍ പരാതിക്കാരായ കുടുംബങ്ങള്‍ പിരിവു നല്‍കാതെ പരാതിപ്പെടുകയായിരുന്നുവെന്നും കോളിയാട് ചാമുണ്ഡേശ്വരി ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് പി എം സുരേഷ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vellarikundu, Top-Headlines, Family, Ban for family for complaining against illegal cemetery; Human rights commission solved
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?