കേന്ദ്രസര്‍ക്കാരുമായി അഭിപ്രായ ഭിന്നത; ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു; രാജി, കാലാവധി തീരാന്‍ 6 മാസം ബാക്കിനില്‍ക്കെ
ന്യൂഡെല്‍ഹി: (www.kvartha.com 24.06.2019) കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. കാലാവധി തീരാന്‍ ആറുമാസം ബാക്കി നില്‍ക്കെയാണ് ആചാര്യയുടെ രാജി.
റിസര്‍വ് ബാങ്കിന്റെ ധനനയ രൂപികരണത്തിന്റെ ചുമതലയായിരുന്നു വിരാലിന്. പണപ്പെരുപ്പം, വളര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ന്യൂയോര്‍ക്കിലെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ അധ്യാപകനായിരിക്കെയാണ് വിരാല്‍ ആചാര്യ ആര്‍ബിഐയില്‍ എത്തിയത്. 2017ല്‍ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ച വിരാലിന് 2020 ജനുവരി 20 വരെ കാലാവധിയുണ്ടായിരുന്നു. കേന്ദ്രവുമായുള്ള അഭിപായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജിവച്ച ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അടുത്തയാളായിരുന്നു. ആറുമാസം മുമ്പാണ് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചത്.
റിസര്‍വ് ബാങ്കിന്റെ സ്വയംഭരണ അവകാശത്തിന്‍മേല്‍ കൈകടത്താന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആചാര്യ വ്യക്തമാക്കിയിരുന്നു. ചില ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെയായിരുന്നു അദ്ദേഹം തുറന്നടിച്ചത്. ഊര്‍ജിത് പട്ടേല്‍ രാജി വച്ചതിന് പിന്നാലെ വിരാല്‍ ആചാര്യയും സ്ഥാനമൊഴിയുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും ആര്‍ബിഐ അത് തള്ളിയിരുന്നു.
ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി ചുമതലയേറ്റതിനു പിന്നാലെയാണ് ആചാര്യ ഡെപ്യൂട്ടി ഗവര്‍ണറായി തല്‍സ്ഥാനത്തെത്തുന്നത്. രാജിവെച്ചതോടെ ന്യൂയോര്‍ക്കില്‍ അധ്യാപന മേഖലയിലേക്കു തന്നെ ആചാര്യ മടങ്ങുമെന്നാണു റിപ്പോര്‍ട്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: RBI Deputy Governor Viral Acharya quits six months before his term ends, News, New Delhi, RBI, Banking, Controversy, Resigned, National.

Powered by Info News For You

Comments
Post a Comment