കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം 6 പേര്‍ക്ക് പരിക്ക്
ചിറ്റാരിക്കാല്‍: (www.kasargodvartha.com 11.06.2019) കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. മലയോര ഹൈവേയിലെ അരിയിരുത്തിക്കു സമീപം തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടമുണ്ടായത്. ചെറുപുഴയില്‍ നിന്നും ചിറ്റാരിക്കാല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. ഇതിനിടെയാണ് എതിരെ നിന്നും വരികയായിരുന്ന കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ചത്.
വിദ്യാര്‍ഥികളായ എ കെ ഫര്‍സാന, ദിവ്യ തുടങ്ങി ആറു പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഫര്‍സാനയെയും ദിവ്യയെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പയ്യന്നൂരിലേയും ചെറുപുഴയിലേയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chittarikkal, Accident, Bus-accident, KSRTC-bus, Bus accident in Chittarikkal
< !- START disable copy paste -->
Keywords: Kasaragod, Kerala, news, chittarikkal, Accident, Bus-accident, KSRTC-bus, Bus accident in Chittarikkal
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment