സി പി എം ഏരിയാ കമ്മിറ്റിയംഗത്തിന്റെ വീടിനു നേരെയുണ്ടായ ബോംബേറ്; 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

നീലേശ്വരം: (www.kasargodvartha.com 03.06.2019) സി പി എം ഏരിയാ കമ്മിറ്റിയംഗത്തിന്റെ വീടിനു നേരെ ബോംബേറ് നടത്തിയ സംഭവത്തില് ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീലേശ്വരം ഏരിയാ കമ്മിറ്റിയംഗവും മടിക്കൈ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ എം രാജന്റെ വീടിനുനേരേ ബോംബെറിഞ്ഞ സംഭവത്തില്‍ രാജന്റെ സഹോദരന്‍ ഉണ്ണിക്കൃഷ്ണന്റെ പരാതിയില്‍ കുഞ്ഞിക്കണ്ണന്‍, രതീഷ്, രഞ്ജിത്ത്, ചന്ദ്രന്‍, രതീഷ് തുടങ്ങി ആറു പേര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.

രാജന്റെ വീട്ടില്‍ കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, കാഞ്ഞങ്ങാട് ഡി വൈഎസ് പി ടി എന്‍ സജീവന്‍, നീലേശ്വരം സി ഐ സുഭാഷ് പരങ്ങേന്‍, എസ് ഐ കൈലാസ്നാഥ് എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു. സി പി എം. കോതോട്ടുപാറ ബ്രാഞ്ച് സെക്രട്ടറി എം വി നാരായണന്‍ അക്രമിക്കപ്പെട്ട സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, case, Neeleswaram, CPM, Bomb attack against CPM area committee member's house; Case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?