ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം അടിമുടി മാറാനൊരുങ്ങി വാട്ട്‌സ്ആപ്പ്; കാത്തിരുന്ന 5 പ്രത്യേകതകള്‍ ഉടന്‍ വരുന്നു

കാലിഫോര്‍ണിയ: (www.kvartha.com 23.06.2019) ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ട്‌സ്ആപ്പില്‍ ഉടന്‍ പ്രതീക്ഷിക്കാം 5 മാറ്റങ്ങള്‍. ഉപയോക്താക്കളായ 1.5 ബില്ല്യണ്‍ ആളുകളുടെ സൗകര്യാര്‍ത്ഥമാണ് വാട്ട്‌സ്ആപ്പ് ഇത്തരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സമീപ ഭാവിയില്‍ വരാവുന്ന ചില മാറ്റങ്ങള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാവുകയാണ്.

ഓണ്‍ലൈനില്‍ നില്‍ക്കുന്ന കാര്യം മറയ്ക്കാന്‍ നിലവില്‍ സംവിധാനമില്ല. ഇത് മറയ്ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ് ഉടന്‍ അവതരിപ്പിക്കും എന്നാണ് സൂചന. ഹൈഡ് ഓണ്‍ലൈന്‍ സ്റ്റാറ്റസ് വാട്ട്‌സ്ആപ്പില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ലാസ്റ്റ് സീന്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ആകും, ഒപ്പം ഒരു സന്ദേശം ഒരു ഉപയോക്താവിന് ലഭിച്ചു എന്ന് കാണിക്കുന്ന ഡബിള്‍ ബ്യൂ ടിക്ക് ഒഴിവാക്കാനും ഇപ്പോള്‍ സാധിക്കുന്നുണ്ട്.

ഫുള്‍ സൈസ് ഇമേജ് ചിത്രങ്ങള്‍ അയക്കാന്‍ പറ്റിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പില്‍ അയക്കുന്ന ചിത്രങ്ങളുടെ റെസല്യൂഷന്‍ ലഭിക്കുമ്പോള്‍ വളരെ കുറയാറുണ്ട്. എന്നാല്‍ ഉടന്‍ വരുന്ന അപ്‌ഡേറ്റില്‍ ഫോട്ടോയുടെ ഡീറ്റെയില്‍സ് ഒന്നും ചോരാതെ അത് ചുരുക്കി അയക്കുന്ന സാങ്കേതികത വാട്ട്‌സ്ആപ്പ് അവതരിപ്പിക്കും എന്നാണ് സൂചന.

മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേയില്‍ നിന്നുള്ള പ്രകാശം മൂലം കണ്ണുകള്‍ക്ക് ആഘാതം ഉണ്ടാക്കാറുണ്ട്. ഇത് കുറയ്ക്കുന്നതിനായുള്ള ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ ലഭ്യമാക്കും.


വാട്ട്‌സ്ആപ്പ് ബാക്ക് അപ് ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ െ്രെഡവിലും, ഐഒഎസില്‍ ഐക്ലൗഡിലുമാണ് നടക്കുന്നത്. അതിനാല്‍ ഫോണ്‍ മാറ്റുമ്പോള്‍ ബാക്ക് അപ് പ്രശ്‌നമാകാറുണ്ട്. ഇത് പരിഹരിക്കാനുള്ള സംവിധാനം വാട്ട്‌സ്ആപ്പ് ഉടന്‍ കൊണ്ടുവരും.

വാട്ട്‌സ്ആപ്പ് പേ വാട്ട്‌സ്ആപ്പ് യുപിഐ അടിസ്ഥാനമാക്കി ഒരു പേമെന്റ് സംവിധാനം കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. ഇതിന്റെ ചില പരീക്ഷണങ്ങളും നടത്തി. എന്നാല്‍ ചില നിയമപ്രശ്‌നങ്ങളാണ് വാട്ട്‌സ്ആപ്പിന് ഇത് വ്യാപിപ്പിക്കാന്‍ തടസമായി നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് പരിഹരിച്ച് ഈ വര്‍ഷം ഈ സംവിധാനം ഇന്ത്യ മുഴുവന്‍ എത്തുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Technology, Whatsapp, Featured, Message, Mobile Phone, Business, Whatsapp going to change their features to get more customer support.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?