കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്; 56 സെന്റ് റവന്യൂ സ്ഥലം ടൂറിസം വകുപ്പിന് കൈമാറി

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.06.2019) കാഞ്ഞങ്ങാട് നഗരഹൃദയ ഭാഗത്ത് മന്ത്രി ഇ ചന്ദ്രശേഖരന്റെ സ്വപ്ന പദ്ധതിയായ ടൗണ്‍ സ്‌ക്വയര്‍ യഥാര്‍ത്ഥ്യത്തിലേക്ക്. കെ എസ് ടി പി റോഡും, മിനി സിവില്‍ സ്റ്റേഷനും, അഗ്‌നി രക്ഷാ നിലയവും തുടങ്ങി നഗരത്തിന് രാജകീയ പ്രൗഢി നല്‍കി നഗരത്തിന്റെ പകിട്ട് കൂട്ടുവാന്‍ ഇനി കാഞ്ഞങ്ങാട്ട് ടൗണ്‍ സ്‌ക്വയര്‍ കൂടിയെത്തുകയാണ്.

കാഞ്ഞങ്ങാട് പഴയ പോലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്ന പുതിയ കോട്ടയിലെ 56 സെന്റ് റവന്യൂ സ്ഥലമാണ് ഇതിനായി ടൂറിസം വകുപ്പിന് കൈമാറാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ധാരണയായത്. ഏഴു കോടി 75 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. വികലാംഗ സൗഹൃദ പദ്ധതി കൂടിയാണിത്. ടൗണ്‍ സ്‌ക്വയര്‍ 1.53 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കും. കാഞ്ഞങ്ങാട് നഗര ഹൃദയ പ്രദേശത്ത് വിശാലമായ പവലിയന്‍, സ്റ്റേജ്, സീറ്റിംഗ് ഏരിയ, പെയിന്റിംഗ്, സ്‌കള്‍ പച്ചര്‍, ഗെയിമിംഗ് സോണ്‍, എക്‌സിബിഷന്‍ ഏരിയ, പാര്‍ക്കിംഗ് ഏരിയ, റെയിന്‍ പവലിയന്‍, പുരുഷ- വനിത ടോയ്‌ലറ്റ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ടൗണ്‍ സ്‌ക്വയര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Tourism, Development project, E.Chandrashekharan, Kanhangad Town Square project to reality
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?