നിപ ഭീതിയൊഴിയുന്നു; തീവ്ര നിരീക്ഷണത്തിലുള്ള 52 പേര്‍ക്കും രോഗലക്ഷണമില്ല, പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാധ്യതയില്ലെന്ന് സൂചന, വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

കൊച്ചി: (www.kvartha.com 10.06.2019) നിപ വൈറസ് ബാധയെ തുടര്‍ന്ന് തീവ്ര നിരീക്ഷണത്തിലുള്ള 52 പേര്‍ക്കും രോഗലക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇവരുടെ ആരോഗ്യ നിലയില്‍ തൃപ്തി രേഖപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പനിയും രോഗലക്ഷണങ്ങളുമായും ഐസൊലേഷന്‍ വാര്‍ഡിലെത്തിയ ആള്‍ക്കും നിപയില്ലെന്ന് പരിശോധനാ ഫലം ലഭിച്ചു. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴ് പേര്‍ക്കും നിപയില്ലെന്ന് വ്യക്തമായി.

diseased, District Collector, Health, hospital, Kerala, Kochi, Medical College, News, No nipah symptoms for 52 people in intense observation in isolation ward

ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന അഞ്ച് പേരെ അസുഖം ഭേദമായതിനെത്തുടര്‍ന്ന് വിട്ടയച്ചിരുന്നു. ഇതുവരെ 11 പേരാണ് നിപ രോഗലക്ഷണങ്ങളുമായി ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്നത്. നിരീക്ഷണത്തിലുള്ള ആര്‍ക്കും ലക്ഷണമില്ലാത്തതിനാല്‍ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാധ്യതയില്ലെന്ന സൂചനയാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.

രോഗിയുമായി ബന്ധം പുലര്‍ത്തിയവരില്‍ 14 ദിവസത്തിനകമാണ് നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. തീവ്രനിരീക്ഷണത്തിലുള്ള 52 പേര്‍ക്കും രോഗലക്ഷണങ്ങളൊന്നും ഇതുവരെയില്ലെങ്കിലും ആരോഗ്യവകുപ്പ് നിരീക്ഷണം തുടരുകയാണ്. ഇവരുടെ ആരോഗ്യവിവരങ്ങള്‍ കൃത്യമായി വിലയിരുത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: diseased, District Collector, Health, hospital, Kerala, Kochi, Medical College, News, No nipah symptoms for 52 people in intense observation in isolation ward


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?