ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഷമ്മി; ഇന്ത്യയ്ക്ക് 50-ാം ലോകകപ്പ് വിജയം

ലണ്ടന്‍: (www.kasargodvartha.com 23.06.2019) ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി മുഹമ്മദ് ഷമ്മി. ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് മുഹമ്മദ് ഷമ്മി ഹാട്രിക് വിക്കറ്റുകള്‍ നേടിയത്. അഫ്ഗാനെതിരായ വിജയത്തോടെ ലോകകപ്പില്‍ ഇന്ത്യ 50 വിജയം നേടി. ചേതന്‍ ശര്‍മ്മയാണ് ഇതിന് മുമ്പ് ലോകകപ്പില്‍ ഹാട്രിക് നേടിയ ഇന്ത്യന്‍ താരം. 1987 ല്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു ചേതന്‍ ശര്‍മ്മയുടെ ഹാട്രിക് പ്രകടനം. ഇതുവരെ ക്രിക്കറ്റ് ലോകകപ്പില്‍ പത്തുപേര്‍ ഹാട്രിക്ക് നേടിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 9.5 ഓവര്‍ എറിഞ്ഞ് 40 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് ഷമ്മി വീഴ്ത്തിയത്. ഒരു മെയ്ഡിന്‍ ഓവറുമുണ്ട്. ബുംറ 10 ഓവറില്‍ 39 റണ്‍സ് വിട്ട് കൊടുത്ത് 2 വിക്കുറ്റുകള്‍ നേടി. ബുംറയും ഒരു മെയ്ഡന്‍ ഓവര്‍ നേടി. ഹര്‍ദിക് പാണ്ട്യ, ചഹല്‍ എന്നിവരും ഇന്ത്യയ്ക്കു വേണ്ടി 2 വിക്കറ്റുകള്‍ വീതം നേടി. 11 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 224-8 എന്ന നിലയില്‍ കളി അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 213 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി മുഹമ്മദ് നബി 52 റണ്‍സ് നേടി പൊരുതിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, Trending, cricket, Sports, ICC World Cup: Mohammed Shami & Co get India out of jail against Afghanistan
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?