ഭര്‍ത്താവിന്റെ മൊബൈല്‍ സംഭാഷണം രേഖപ്പെടുത്തി ഭര്‍തൃ മാതാവിന് അയച്ചുകൊടുത്തു; യുഎഇയില്‍ ടെലഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്താല്‍ ഒന്നര ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയും 6 മാസം വരെ തടവും ലഭിക്കാമെന്നു നിയമവിദഗ്ധര്‍

റാസല്‍ഖൈമ: (www.kvartha.com 19.06.2019) ഭര്‍ത്താവിന്റെ മൊബൈല്‍ സംഭാഷണം രേഖപ്പെടുത്തി ഭര്‍തൃ മാതാവിന് അയച്ചുകൊടുത്ത സംഭവം വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. യുഎഇയില്‍ ടെലഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്താല്‍ ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

സുഹൃത്തുക്കളും ബന്ധുക്കളും മൊബൈല്‍ വിളിക്കുന്നതു റെക്കോര്‍ഡ് ചെയ്യുന്നതു വരെ യുഎഇ ഫെഡറല്‍ നിയമപ്രകാരം കുറ്റകരമാണ്. കഴിഞ്ഞദിവസമാണ് ഇത്തരമൊരു സംഭവം കോടതി പരാമര്‍ശിച്ചത്. ഏഷ്യക്കാരിയായ യുവതി ഭര്‍ത്താവിന്റെ മൊബൈല്‍ സംഭാഷണം രേഖപ്പെടുത്തി ഭര്‍തൃ മാതാവിന് അയച്ചുകൊടുത്ത കേസ് പരാമര്‍ശിച്ചാണ് യുഎഇയിലെ നിയമ വിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭര്‍ത്താവിന്റെ സ്വഭാവം അമ്മയെ അറിയിക്കാനും ശബ്ദം തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഇപ്രകാരം ചെയ്തത്.

Wife recorded husbands phone and send mother in law in Razalkhaima, Dubai, UAE, Criminal Case, Wife, Husband, Phone call, Gulf, World

അതേസമയം, വ്യക്തിയെ അറിയിച്ചശേഷം ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതു തെറ്റല്ല. 2012ലെ ഐടി നിയമം അഞ്ചാം നമ്പര്‍ പ്രകാരമാണ് നിയമ ലംഘനത്തിനുള്ള ശിക്ഷ. സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റമായി കാണുന്ന കേസിന്റെ പരിധിയില്‍ സംഭാഷണം ചോര്‍ത്തുക, സംഭാഷണങ്ങള്‍ രേഖപ്പെടുത്തുക, പ്രചരിപ്പിക്കുക, ദൃശ്യ, ശ്രാവ്യ ശകലങ്ങള്‍ കൈമാറ്റം ചെയ്യുക തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് യുഎഇ അഭിഭാഷക സമിതി തലവന്‍ സായിദ് അല്‍ ശാംസി അറിയിച്ചു.

ഇന്റര്‍നെറ്റ്, സമൂഹ മാധ്യമങ്ങള്‍ വഴി റെക്കോര്‍ഡ് ചെയ്തവ പ്രചരിപ്പിക്കുന്നവര്‍ രണ്ട് കേസുകളില്‍ ശിക്ഷ നേരിടേണ്ടി വരും. കേസുകളുടെയോ മറ്റോ ആവശ്യത്തിനു ദൃശ്യ, ശ്രാവ്യ ക്ലിപ്പുകള്‍ എടുക്കുന്നതിന് പ്രോസിക്യൂഷന്‍ അനുമതിയും ആവശ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wife  recorded husbands phone and send mother in law in Razalkhaima, Dubai, UAE, Criminal Case, Wife, Husband, Phone call, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?