പരാതിക്കാരിയായ യുവതി തന്നോട് 5 കോടി ആവശ്യപ്പെട്ടു: 6 മാസം മുമ്പ് അയച്ച കത്തില്‍ താന്‍ അവരെ കല്യാണം കഴിച്ചതായി അവകാശപ്പെട്ടെന്നും ബിനോയ് കോടിയേരി
കണ്ണൂര്‍: (www.kvartha.com 19.06.2019) തനിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് ആരോപിതനായ ബിനോയ് കോടിയേരി. പരാതിക്കാരിയെ പരിചയമുണ്ടെങ്കിലും പരാതി വസ്തുതാവിരുദ്ധമാണെന്നും പറഞ്ഞ ബിനോയ് ഉയര്‍ന്നിരിക്കുന്ന പീഡന പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിംഗാണെന്നും വ്യക്തമാക്കി. ആറുമാസം മുമ്പ് ഇവര്‍ അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നുവെന്നും ബിനോയ് പറയുന്നു.
ഞാനവരെ കല്യാണം കഴിച്ചെന്നാണ് കത്തില്‍ അവകാശപ്പെട്ടത്. എന്നാല്‍ താനുമായുള്ള ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്ന കാര്യത്തില്‍ അവരെ വെല്ലുവിളിച്ചിരുന്നതാണ്. അത് തെളിയിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങളുണ്ടെന്നും ബിനോയ് പറഞ്ഞു.
അതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി തന്നെ പത്ത് വര്‍ഷത്തോളം പീഡിപ്പിച്ചെന്നും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നും ആ ബന്ധത്തില്‍ എട്ട് വയസുള്ള ഒരു മകന്‍ ഉണ്ടെന്നും ആരോപിച്ച് ദുബൈയില്‍ ബാര്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശിയായ 33കാരി നല്‍കിയ പരാതിയില്‍ മുംബൈ പോലീസ് കേസെടുത്തു.
മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഈ മാസം 13നാണ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (മാനഭംഗം), 420 ( വഞ്ചന ), 504 ( ബോധപൂര്‍വം അപമാനിക്കല്‍ ), 506 (ഭീഷണിപ്പെടുത്തല്‍ ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെ അന്വേഷണം നടത്തിവരികയാണെന്നും ഇതുവരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഓഷിവാര പോലീസ് ഇന്‍സ്പെക്ടര്‍ ശൈലേഷ് പാസല്‍വാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Blackmailing behind complaint, says Binoy Kodiyeri, Kannur, News, Trending, Molestation, Police, Complaint, Allegation, Marriage, Son, Kerala.

Powered by Info News For You

Comments
Post a Comment