ലോട്ടറി വില്‍പ്പനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 4 ആയി
കാസര്‍കോട്: (www.kasargodvartha.com 29.06.2019) തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം വൈകിട്ട് ലോട്ടറി വില്‍പനക്കാരനായ അംഗപരിമിതനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഉളിയത്തടുക്ക ഇസദ്ദ്‌നഗറിലെ റഫീഖിനെ(25) ആണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തൊടുപുഴയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. നേരത്തെ ഈ കേസില്‍ ഉളിയത്തടുക്ക ബിര്‍മിനടുക്കയിലെ സാബിത്ത് (20), അഷ്ഫാഖ്(23), ഹനീഫ(25) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
മെയ് 23ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസമാണ് ഉളിയത്തടുക്ക ഇസ്സത്ത് നഗറിലെ അംഗപരിമിതനായ ലോട്ടറിവില്‍പനക്കാരന്‍ പ്രീതമിനെ പ്രതികള്‍ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചത്. പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നതിനിടയിലായിരുന്നു അക്രമം. 308 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, Murder-attempt, case, Police, Remand, election, Result, Murder case attempt; 4 arrested.
Powered by Info News For You

Comments
Post a Comment