റിമാന്‍ഡ് പ്രതി രാംകുമാറിന് നേരെ പോലീസിന്റെ മൂന്നാംമുറ നടന്നത് സ്റ്റേഷനിലെ വിശ്രമമുറിയില്‍ വെച്ച്; കിരാത മര്‍ദനം നടന്നത് സിസിടിവി ഓഫ് ചെയ്ത്; കസ്റ്റഡി മരണത്തിന്റെ ചുരുള്‍ അഴിയുന്നു; 4 പോലീസുകാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
നെടുങ്കണ്ടം: (www.kvartha.com 27.06.2019) ഇടുക്കിയില്‍ റിമാന്‍ഡ് പ്രതി രാം കുമാറിനു നേരെ പോലീസിന്റെ മൂന്നാംമുറ നടന്നത് സ്റ്റേഷനിലെ വിശ്രമമുറിയില്‍ വെച്ച്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ഒന്നാംനിലയിലുള്ള വിശ്രമമുറിയിലാണ് കിരാത മര്‍ദനം നടന്നത്. രണ്ട് പോലീസ് ഡ്രൈവര്‍മാരാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന.
അതേസമയം ഇവിടുത്തെ സിസിടിവി ഓഫ് ചെയ്തുവെച്ചാണ് കടുത്ത മര്‍ദനത്തിന് ഇരയാക്കിയതെന്നാണ് കരുതുന്നത്. കാരണം രാജ്കുമാറിനെ അറസ്റ്റുചെയ്തുകൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
സംഭവത്തില്‍ നാല് പോലീസുകാരെക്കൂടി സസ്‌പെന്‍ഡു ചെയ്തിട്ടുണ്ട്. ഇതോടെ നടപടി നേരിട്ട പോലീസുകാരുടെ എണ്ണം പതിനേഴായി. അതിനിടെ ക്രൈംബ്രാഞ്ച് സംഘം വ്യാഴാഴ്ച നെടുങ്കണ്ടത്ത് എത്തി തെളിവെടുക്കും.
അതിനിടെ വായ്പ തട്ടിപ്പ് കേസിലെ റിമാന്‍ഡ് പ്രതി വാഗമണ്‍ സ്വദേശി രാംകുമാര്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരിക്കെ മരിച്ച സംഭവം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രത്യേക അന്വേഷണസംഘത്തില്‍ ഒരു പോലീസ് സൂപ്രണ്ട് ഉണ്ടായിരിക്കും. പോലീസിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് അനുവാദം നല്‍കി. എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനം അവലോകനം ചെയ്യും. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനിടെ നെടുങ്കണ്ടം സ്റ്റേഷനിലെ 13 പോലീസുകാര്‍ക്കെതിരെ അന്വേഷണ വിധേയമായി നടപടി എടുത്തു. ഇതുവരെ എട്ടുപേര്‍ക്ക് സസ്‌പെന്‍ഷനും, അഞ്ചു പേര്‍ക്ക് സ്ഥലംമാറ്റവും ആണ് നല്‍കിയത്. പീരുമേട് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ രാം കുമാര്‍ 21ന് പീരുമേട് താലൂക് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
രാവിലെ 10മണിക്ക് മരണം സ്ഥിരീകരിച്ചെങ്കിലും നടപടി പൂര്‍ത്തീകരിച്ചു മൃതദേഹം മാറ്റിയത് വൈകുന്നേരം നാലുമണിയോടെയാണ്. മൃതദേഹം കൈകാര്യം ചെയ്യുന്നതിലും പോലീസിന് വീഴ്ചയുണ്ടായെന്നാണ് ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Idukki custodial death Some of the CCTV Footage removed deliberately, News, Trending, Murder case, Crime, Criminal Case, Police, Probe, Attack, Kerala.

Powered by Info News For You

Comments
Post a Comment