ബൈക്കില്‍ കഞ്ചാവ് കടത്തിയതിന് പിടിയിലായ യുവാവിനെ 4 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി; കൂട്ടുപ്രതിയെ വെറുതെവിട്ടു

കാസര്‍കോട്: (www.kasargodvartha.com 23.06.2019) ബൈക്കില്‍ കഞ്ചാവ് കടത്തിയതിന് പിടിയിലായ യുവാവിനെ നാല് വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. ഉപ്പള സ്വദേശി മുഹമ്മദ് ഇര്‍ഷാദിനെ (26)യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്) ജഡ്ജി ടി കെ നിര്‍മലയാണ് തടവിന് ശിക്ഷിച്ചത്. ഇതുകൂടാതെ ഒരു ലക്ഷം രൂപ പിഴയും അടക്കണം. ഇര്‍ഷാദിനൊപ്പം പിടിയിലായ മറ്റൊരു യുവാവിനെ കോടതി വെറുതെവിട്ടു.

2015 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ രണ്ടുകിലോ കഞ്ചാവ് കടത്തുന്നതിനിടെ ഉപ്പളയില്‍ വെച്ചാണ് ഇര്‍ഷാദിനെ കുമ്പള സി ഐ കെ പി സുരേഷ് ബാബു പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ ബാലകൃഷ്ണന്‍ ഹാജരായി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bike, Top-Headlines, Crime, court, 4 year imprisonment for Ganja case accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?