പൂവന്‍ക്കോഴി കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊല്ലുന്നതിന് നിയമ സാധുത; ഓരോ വര്‍ഷവും കൊന്നൊടുക്കുന്നത് 45 ദശലക്ഷം കുഞ്ഞുങ്ങളെ

ബെര്‍ലിന്‍: (www.kvartha.com 14.06.2019) പൂവന്‍ക്കോഴി കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊല്ലുന്നതിന് ജര്‍മ്മനിയില്‍ താല്‍കാലിക നിയമ സാധുത നല്‍കി. കോഴി വളര്‍ത്തലിനേയും മുട്ട ഉല്‍പാദക വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പുതിയ തീരുമാനം. ജര്‍മനിയിലെ ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടേതാണ് ഉത്തരവ്.

World, News, Court, Justice, Germany, Farmers, Estimated 45 million unwanted male chicken annually killed

കോഴി വളര്‍ത്തലിനും മുട്ട ഉല്‍പാദനത്തിനും ആവശ്യമില്ലാത്ത ആണ്‍ക്കോഴി കുഞ്ഞുങ്ങളെ കൊന്നൊടുക്കാറാണ് പതിവ്. ഓരോ വര്‍ഷവും ഇത്തരത്തില്‍ 45 ദശലക്ഷം കോഴിക്കുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കാറുണ്ട്. ഇവയെ സംരക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ മറ്റൊരു സംവിധാനം ലഭിക്കുന്നത് വരെ പുതിയ നിയമം പ്രാബല്യത്തിലുണ്ടാവും. 

ലോക വ്യാപകമായി ഇത്തരത്തില്‍ കര്‍ഷകര്‍ കോഴിക്കുഞ്ഞുങ്ങളെ കൊന്നൊടുക്കാറുണ്ട്. 2013ലാണ് ജര്‍മനിയില്‍ കീഴ്‌കോടതി ഇത് വിലക്കിയത്. ഇതിനെതിരെ രണ്ട് കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് പുതിയ വിധി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Court, Justice, Germany, Farmers, Estimated 45 million unwanted male chicken annually killed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?