നിപ്പ; പരിശോധന എറണാകുളം മെഡിക്കല്‍കോളജില്‍ നിന്ന്, പരിശോധനാഫലം 40 മിനിറ്റിനുള്ളില്‍ ലഭ്യം

കൊച്ചി: (www.kvartha.com 08.06.2019) എറണാകുളം മെഡിക്കല്‍കോളജില്‍ നിന്നുതന്നെ ഇനിമുതല്‍ നിപ്പ രോഗം സംശയിക്കുന്നവരുടെ സാംപിള്‍ പരിശോധന നടത്തും. 40 മിനിറ്റിനുള്ളില്‍ പരിശോധനാഫലം ലഭ്യമാകും. നിപ്പ വൈറസ് പരിശോധന നടത്തുന്നതിനുള്ള പോയിന്റ് ഓഫ് കെയര്‍ ലാബ് സൗകര്യം പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ (എന്‍ഐവി) സഹായത്തോടെയാണ് കളമശ്ശേരിയിലുള്ള മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ സജ്ജമാക്കിയത്.

ആര്‍ടിപിസിആര്‍ (റിയല്‍ ടൈം പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍) എന്ന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മെഷിനാണ് സജ്ജമാക്കിയത്. പുണെയില്‍ നിന്ന് ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും എത്തി.

Nipah test reult get in 40-minute, Kochi, News, Kerala, Health, Patient

രോഗിയെ എവിടെയാണോ പ്രവേശിപ്പിച്ചിട്ടുള്ളത് അവിടെ വച്ചുതന്നെ പരിശോധന നടത്തുകയെന്നതാണ് 'പോയിന്റ് ഓഫ് കെയര്‍' സംവിധാനം. പരിശോധനയ്ക്കായി സാംപിളുകള്‍ മെഡിക്കല്‍ ലാബുകളിലേക്ക് അയയ്ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതാണ് ഈ രീതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nipah test reult get in 40-minute, Kochi, News, Kerala, Health, Patient


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?