ലൈവ് ഫോക്കസ്-40 ടാലെന്റ്‌റ് സേര്‍ച്ച് ജൂണ്‍ 29ന്
കാഞ്ഞങ്ങാട് (www.evisionnews.co): യുഎഇ കാഞ്ഞങ്ങാട് മേഖല കെ.എം.സി.സിയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് മണ്ഡലം എംഎസ്എഫ് കമ്മിറ്റി കാഞ്ഞങ്ങാടിന്റെ സമൂലമായ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി ആരംഭിച്ച ലൈവ് കാഞ്ഞങ്ങാടിന്റെ ആദ്യ ചുവടുവെപ്പായ ഫോക്കസ്-40ലേക്ക് വിദ്യാര്‍ത്ഥികളെ കണ്ടത്തുന്നതിനായി ടാലന്റ് സേര്‍ച്ച് എക്‌സാമിനേഷന്‍ ജൂണ്‍ 29ന് രാവിലെ പത്തു മണിക്ക് കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന ഹാളില്‍ നടക്കും.
സിവില്‍ സര്‍വീസ്, ജുഡീഷ്യറി, ഗവേഷണം, മീഡിയ, സാഹിത്യം തുടങ്ങിയ ബൗദ്ധീക ഉന്നത വിദ്യാഭ്യാസവും തൊഴില്‍ രംഗത്തു വിദ്യാര്‍ത്ഥികള്‍ക്ക് ചിട്ടയായ പരിശീലനം നല്‍കി. കാഞ്ഞങ്ങാട് മണ്ഡലം പരിധിയില്‍പ്പെട്ട എട്ടാംതരത്തില്‍ പഠിക്കുന്ന നാല്‍പത് വിദ്യാര്‍ത്ഥികളെയാണ് ടാലന്റ്് സെര്‍ച്ചിലൂടെയും ഇന്റര്‍വ്യൂളുടെയും ഫോക്കസ് 40ലേക്ക് തെരഞ്ഞടുക്കുന്നത്.
Powered by Info News For You

Comments
Post a Comment