ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ദളിത് ബാലനെ ഒരു സംഘം കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു; 4 പേര്‍ അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ ചുമത്തിയത് പോക്‌സോ വകുപ്പ്; മര്‍ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍
ജയ്പൂര്‍: (www.kvartha.com 05.06.2019) ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ദളിത് ബാലനെ ഒരു സംഘം ക്രൂരമായി കെട്ടിയിട്ട് മര്‍ദിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേറിയയിലാണ് ദാരുണമായ സംഭവം നടന്നത്. ജൂണ്‍ ഒന്നിനുണ്ടായ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം മറ്റൊരാളുടെ പരാതിയില്‍ മര്‍ദനമേറ്റ ബാലനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ദളിത് ബാലന്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ വടിയും കയറുമായി എത്തുകയും തുടര്‍ന്ന് കൈയ്യും കാലും കെട്ടിയിട്ടശേഷം വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
മര്‍ദനത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടിക്ക് അതിന് കഴിയുന്നില്ല. ഒടുവില്‍ അക്രമികള്‍ക്ക് മുന്നില്‍ ദയയ്ക്കായി കേഴുന്നതും വീഡിയോയില്‍ കാണാം. ക്ഷേത്രത്തില്‍ കയറിയോ എന്ന് ചോദിച്ചാണ് മര്‍ദനം.
ചിലര്‍ ഈ മര്‍ദന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അതിനിടെ സംഭവം അറിഞ്ഞിട്ടും നടപടിയെടുക്കാന്‍ പോലീസ് മടിച്ചുവെന്നുള്ള പരാതിയും ഉയരുന്നുണ്ട്.
എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ നടപടി സ്വീകരിക്കാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ജൂണ്‍ മൂന്നിന് മര്‍ദനം സംബന്ധിച്ച് യുവാവിന്റെ അമ്മാവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു, എന്നാല്‍ നടപടി ഒന്നും ഉണ്ടായില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയരുകയും നടപടി എടുക്കാത്തതില്‍ പോലീസിന് നേരെ വിമര്‍ശനം ഉയരുകയും ചെയ്തു. തുടര്‍ന്നാണ് നടപടി എടുക്കാന്‍ പോലീസ് തയ്യാറായത്.

#BREAKING राजस्थान के जिला पाली गाॅव धनेरिया मे दलित नाबालिग लङके को इतनी बेरहमी से पीटा की मन विचलित हो उठा।— The Dalit Voice (@ambedkariteIND) June 3, 2019
इस लङके की गलती सिर्फ इतनी है कि यह गाँव के मन्दिर पर चढ़ गया था !
भगवा गमछा ङाले युवक नजर आ रहा है बताया जा रहा है कि वह भाजपा का कार्यकर्ता हैpic.twitter.com/4kT4olJA1y
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dalit boy tied with rope, mercilessly thrashed for entering local temple in Rajasthan's Pali district, Jaipur, News, Local-News, Video, attack, Crime, Criminal Case, Police, Allegation, Case, Complaint, National.

Powered by Info News For You

Comments
Post a Comment