ആദ്യ ഇലക്ട്രോണിക് ബൈക്കുമായി റിവോള്‍ട്ട്; അടുത്ത 4മാസത്തിനുള്ളില്‍ രാജ്യത്തെ 7 പ്രധാന നഗരങ്ങളില്‍, ഒറ്റച്ചാര്‍ജില്‍ 156 കിലോമീറ്റര്‍ സഞ്ചരിക്കാം

ന്യൂഡല്‍ഹി: (www.kasargodvartha.com 19.06.2019) രാജ്യത്തെ ആദ്യ ഇലക്ട്രോണിക് ബൈക്കുമായി റിവോള്‍ട്ട്. ആര്‍വി 400 എന്ന പുതിയ ബൈക്കാണ് നിരത്തിലിറങ്ങുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ രാജ്യത്തെ ആദ്യ ഇലക്ട്രോണിക് ബൈക്ക് അടുത്ത നാല് മാസത്തിനുള്ളില്‍ രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളില്‍ നിരത്തിലിറക്കുക എന്നാണ് ലക്ഷ്യം. ഒറ്റച്ചാര്‍ജില്‍ 156 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

ബൈക്കിന്റെ പരമാവധി വേഗം 85 കിലോമീറ്റര്‍ ആണ്. ഈ സ്മാര്‍ട് ബൈക്ക് മൊബൈല്‍ ആപ്ലിക്കേഷനുമായി കണക്ട് ചെയ്ത് പ്രവര്‍ത്തിക്കുന്നു. ആപ്ലിക്കേഷനിലൂടെ ബൈക്ക് സ്റ്റാര്‍ട് ചെയ്യാനും വാഹനത്തിന്റെ പെര്‍ഫോമന്‍സ്, സഞ്ചാര പാത, പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം എന്നിവയെല്ലാം വിലയിരുത്താനും കഴിയുന്നു. ഈ ബൈക്കിന്റെ മറ്റൊരു സവിശേഷത പോര്‍ട്ടബിള്‍ ബാറ്ററിയാണ്.

 New Delhi, news, National, Top-Headlines, Technology, Business, Bike, mobile, Application, India's first smart electric bike

ഓണ്‍ ബോര്‍ഡ് ചാര്‍ജിങ് സംവിധാനമുണ്ട്. മാത്രമല്ല മൊബൈല്‍ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ ചാര്‍ജ് ചെയ്ത പുതിയ ബാറ്ററി ലഭിക്കുന്ന സംവിധാനവും ലഭിക്കുന്നു. പൂര്‍ണ ചാര്‍ജിങ്ങിന് ആവശ്യമുള്ളത് നാല് മണിക്കൂറാണ്. ജൂണ്‍ മാസം 25 മുതല്‍ ആമസോണിലും www.revoltmotors.com എന്ന കമ്പനി വെബ്‌സൈറ്റിലും പ്രീബുക്ക് ചെയ്യാം. പ്രതിവര്‍ഷം 120,000 ബൈക്കുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന പ്ലാന്റാണ് ഹരിയാനയിലെ മനേസറില്‍ ഒരുക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, news, National, Top-Headlines, Technology, Business, Bike, mobile, Application, India's first smart electric bike


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?