ശ്മശാനത്തില്‍ പകുതി കത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞു; 3 സുഹൃത്തുക്കള്‍ അറസ്റ്റില്‍, കൊലയ്ക്ക് കാരണം സഹോദരിയോട് അടുത്തിടപഴകുന്നതിലുള്ള അമര്‍ഷം

നാഗര്‍കോവില്‍: (www.kvartha.com 08.06.2019) ശ്മശാനത്തില്‍ പകുതി കത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞു. തിരുനെല്‍വേലി ജില്ലാ സമുഹരങ്കപുരം സ്വദേശിയും സ്റ്റുഡിയോ ഉടമയുമായ റെസി(34)യുടെതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചു.

സംഭവത്തില്‍ റെസിയുടെ സുഹൃത്തുക്കളായ ഫൈസല്‍, കേദീശ്വരന്‍, പഴനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Three arrested for killing friend, News, Local-News, Murder, Crime, Criminal Case, Police, Arrested, Kerala

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്;

കൊലചെയ്യപ്പെട്ട റെസി ഭാര്യയുമായി പിരിഞ്ഞു കഴിഞ്ഞുവരികയാണ്. ഫോട്ടോഗ്രാഫറായ റെസി തൊഴില്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു നാഗര്‍കോവിലിലേക്കു വരുന്നതിനിടെ കന്യാകുമാരി പെരുമാള്‍പുരത്തിലുള്ള അഭയാര്‍ഥി ക്യാംപില്‍ കുടുംബത്തോടെ വസിക്കുന്ന സുഹൃത്തുകൂടിയായ കേദീശ്വരനെ കാണുക പതിവാണ്.

അടിക്കടി വീട്ടിലെത്തിയിരുന്ന റെസി തന്റെ സഹോദരിയുമായി ഇടപഴകി വന്നതു കേദീശ്വരന്‍ വിലക്കിയിരുന്നു. എന്നാല്‍ വിലക്ക് വകവയ്ക്കാതെ റെസി സഹോദരിയുമായി കൂടുതല്‍ അടുത്തത് കേദീശ്വരനു പക ഉണ്ടാകാന്‍ കാരണമായി. ഇതിനിടെ ഇവരുടെ സുഹൃത്ത് കന്യാകുമാരി സ്വദേശി ഫൈസല്‍ നടത്തിയ വിരുന്നില്‍ പങ്കെടുക്കുവാന്‍ റെസിയെ ക്ഷണിക്കുന്നതിനായി സുഹൃത്തുക്കളായ കേദീശ്വരന്‍, ശുചീന്ദ്രം സ്വദേശി പഴനി എന്നിവരുമൊത്തു റെസിയുടെ വീട്ടിലേക്കു പോയി.

റെസിയുടെ കാറിലായിരുന്നു നാലുപേരുടെയും മടക്കയാത്ര. യാത്രയ്ക്കിടെ റെസിയും കേദീശ്വരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ കേദീശ്വരന്‍ താന്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തി ഉപയോഗിച്ചു റെസിയെ കുത്തുകയായിരുന്നു. കാറിനുള്ളില്‍ വച്ചുതന്നെ റെസി മരിച്ചു. തുടര്‍ന്നു കരിയമാണിക്യപുരത്തുള്ള ശ്മശാനത്തില്‍ എത്തിച്ച മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കാര്‍ നാഗര്‍കോവിലിലുള്ള ഒരു കല്യാണമണ്ഡപത്തിനു മുന്നില്‍ ഉപേക്ഷിച്ചശേഷം മൂവരും കടന്നുകളഞ്ഞു.

സിസിടിവി ദൃശ്യത്തില്‍ നിന്നു സംശയകരമായ നിലയില്‍ ഒരു കാര്‍ പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അത് വള്ളിയൂര്‍ സ്വദേശി റെസിയുടെതാണെന്ന് അറിയാന്‍ സാധിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റെസിയെ കാണാതായതായി അറിയാന്‍ കഴിഞ്ഞു.

തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം റെസിയുടെതാണെന്നു തിരിച്ചറിഞ്ഞത്. പോലീസ് അന്വേഷണത്തില്‍ റെസിയുടെ മൊബൈല്‍ഫോണില്‍ അവസാനമായി വന്ന കോള്‍ ഫൈസലിന്റെതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഫൈസലിനെ ചോദ്യംചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Three arrested for killing friend, News, Local-News, Murder, Crime, Criminal Case, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?