കസ്റ്റഡിയില്‍ പ്രതിക്ക് മര്‍ദനം, മൂന്നാര്‍ എസ്‌ഐ ഉള്‍പ്പെടെ 3 പോലീസുകാര്‍ക്കെതിരെ നടപടി
അടിമാലി:(www.kvartha.com 23/06/2019) കസ്റ്റഡിയിലുള്ള പ്രതിയെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്നാറില്‍ വിനോദസഞ്ചാരികളെ ആക്രമിച്ച കേസിലെ പ്രതി സതീശനെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ മൂന്നാര്‍ എസ്‌ഐ ശ്യാം കുമാര്‍, എഎസ്‌ഐരാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവരെ എ എര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.
കസ്റ്റഡിയിലിരിക്കെ ഇയാളുടെ എല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് മൂന്നാര്‍ ഡിവൈഎസ്പി വ്യക്തമാക്കി. അതേസമയം ഇയാളെ പിടികൂടാനുള്ള മല്‍പ്പിടിത്തത്തിനിടെ പരിക്ക് സംഭവിച്ചതാകാമെന്നാണ് പോലീസുകാരുടെ വിശദീകരണം.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സതീശന്‍. കഴിഞ്ഞ ദിവസം പാലക്കാട് നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അടിമാലി ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം ഇയാള്‍ സിപിഎം അനുഭാവി ആയതിനാലാണ് നടപടിയെന്ന ആരോപണവും ഉയരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Police, Custody, Injured, Accused,Accused assaulted in police custody, Punishment transfer for 3 Cops include SI

Powered by Info News For You

Comments
Post a Comment