ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിയ കേസിലെ പ്രതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ 3 പ്രതികള്‍കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 18.06.2019) ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിയ കേസിലെ പ്രതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍കൂടി അറസ്റ്റിലായി. ബായാര്‍ പദവിലെ അബൂബക്കര്‍ സിദ്ദീഖ് (26) കര്‍ണാടക മിത്ത്‌നട്ക്കയിലെ ഇബ്രാംഹിം ഖലീല്‍ (23), മിത്ത്‌നട്ക്കയിലെ അബ്ദുല്‍ നവാഫ് (21) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് രാത്രി ബായാര്‍ പെറോടിയില്‍ വെച്ച് പച്ചു പെരിപദവ് എന്ന പ്രസാദിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലാണ് അറസ്റ്റ്. കേസില്‍ പ്രതിയായ ബായാര്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകന്‍ ബായാര്‍ മുളിഗദ്ദെയിലെ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രസാദ്. നടന്നു പോവുകയായിരുന്ന പ്രസാദിനെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

കേസില്‍ ആബിദ്, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ അറസ്റ്റിലാവാനുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ സഞ്ചരിച്ച ബൈക്കുകള്‍ കണ്ടെത്താനും അന്വേഷണം തുടരുകയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, arrest, Attack against BajrangDal activist; 3 more arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?