മഴ ചതിച്ചില്ലെങ്കില്‍ മാഞ്ചസ്റ്ററില്‍ ഇന്ന് തീ പാറും; ആരാധകര്‍ കാത്തിരിക്കുന്നത് ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിന്, ഇന്ത്യ-പാക് പോരാട്ടം വൈകിട്ട് 3 മണിക്ക്

മാഞ്ചസ്റ്റര്‍: (www.kvartha.com 16.06.2019) ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇന്ന് അവസാനിക്കും. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യാ-പാക് പോരാട്ടം ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ്. കളി നടക്കേണ്ട മാഞ്ചസ്റ്ററില്‍ മഴ ഭീഷണി ഉണ്ടെങ്കിലും മത്സരത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

World, News, Sports, Cricket, World Cup, India, Pakistan, England, ICC World cup, India Pakistan match today at Manchester

ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയും വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ മാഞ്ചസ്റ്ററിലേക്കെത്തുന്നത്. മൂന്ന് മത്സരങ്ങള്‍ കളിച്ച ഇന്ത്യ അഞ്ച് പോയിന്റോടെ നാലാമതാണ്. ഇന്ത്യയുടെ ന്യൂസീലന്‍ഡിനെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ നാല് കളിയില്‍ മൂന്ന് പോയിന്റുള്ള പാകിസ്ഥാന്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്താണ്.

കണക്കിലെ കളിയില്‍ ഇന്ത്യ തന്നെയാണ് കേമന്‍മാര്‍. ലോകകപ്പുകളില്‍ നേരത്തെ നേര്‍ക്കുനേര്‍ വന്ന ആറ് മത്സരങ്ങളിലും ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍, ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇല്ലാതെ ഈ ലോകകപ്പില്‍ ഇറങ്ങുന്ന ഇന്ത്യയുടെ ആദ്യ മത്സരമാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Sports, Cricket, World Cup, India, Pakistan, England, ICC World cup, India Pakistan match today at Manchester


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?