തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തിയ സി ഐ നവാസുമായി പോലീസ് പാലക്കാട്ടേക്ക് തിരിച്ചു; ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചു, നാഗര്‍കോവില്‍ കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞത് തമിഴ്‌നാട് റെയില്‍വെ പോലീസ്, കാണാതായത് 3 ദിവസം മുമ്പ്
കൊച്ചി / പാലക്കാട്: (www.kvartha.com 15.06.2019) മേലുദ്യോഗസ്ഥനില്‍നിന്നുണ്ടായ മാനസിക പീഡനത്തെത്തുടര്‍ന്ന് മൂന്നുദിവസം മുമ്പ് കൊച്ചിയില്‍ നിന്നും കാണാതായ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.നവാസുമായി പോലീസ് പാലക്കാട്ടേക്ക് തിരിച്ചു. ശനിയാഴ്ച വൈകിട്ടോടെ അദ്ദേഹത്തെ കൊച്ചിയിലെത്തിക്കും.
ബന്ധുക്കളോട് നവാസ് ഫോണില്‍ സംസാരിച്ചു. തമിഴ്‌നാട് റെയില്‍വേ പോലീസാണ് കരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നവാസിനെ കണ്ടെത്തിയത്. നാഗര്‍കോവില്‍ കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന നവാസിനെ നെടുങ്കണ്ടം തൂക്കുപാലം സ്വദേശി മധുര റെയില്‍വേ സ്റ്റേഷനിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുനില്‍കുമാറിനു തോന്നിയ സംശയമാണ് തിരിച്ചറിയാന്‍ സഹായകമായതെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ നാലുമണിയോടെയാണ് നവാസിനെ കണ്ടെത്തിയതായുള്ള വിവരം കേരള പോലീസിന് ലഭിക്കുന്നത്. കാണാതാകുന്നതിനു തൊട്ടുമുമ്പ് ഭാര്യയ്ക്ക് ഒരു യാത്ര പോവുകയാണെന്ന് കാട്ടി സന്ദേശം അയച്ചിരുന്നു. മാത്രമല്ല തന്റെ ഔദ്യോഗിക വയര്‍ലസിന്റെ സിമ്മും അദ്ദേഹം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു.
കൊച്ചിയില്‍ നിന്ന് കാണാതായ നവാസ് കൊല്ലം മധുര വഴി യാത്ര ചെയ്തതായാണ് സൂചന. കൊച്ചിയില്‍ നിന്ന് ബസിലാണ് കൊല്ലത്തെത്തിയത്. കൊല്ലം മധുര യാത്ര ട്രെയിനിലായിരുന്നു. എന്നാല്‍ എന്തിനാണ് മധുരയിലേക്കു പോയതെന്നതറിയാന്‍ നവാസിനെ പോലീസ് ചോദ്യം ചെയ്യും. ഇതിനായി കൊച്ചിയില്‍ നിന്ന് അന്വേഷണസംഘം പാലക്കാട്ടെത്തും. തുടര്‍ന്ന് നവാസിനെ പോലീസ് കോടതിയില്‍ ഹാജരാക്കും.
20 അംഗ പോലീസ് സംഘം സൈബര്‍ ഡോമിന്റെയും മറ്റു വിഭാഗങ്ങളുടെയും സഹായത്തോടെ മൂന്നു ദിവസമായി അന്വേഷണം തുടരുന്നതിനിടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് സിഐയെ കണ്ടെത്തിയെന്ന വിവരം കേരള പോലീസിന് ലഭിക്കുന്നത്. കൊല്ലം വരെ എത്തിയതായി കേരള പോലീസിനു തെളിവുകള്‍ കിട്ടിയെങ്കിലും പിന്നീട് എവിടേക്കു പോയെന്ന വിവരം ലഭിച്ചിരുന്നില്ല.
കഠിനമായ മാനസിക പീഡനമാണു നവാസിനു മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായതെന്ന് ആരോപിച്ച ഭാര്യ ആരിഫ, മുഖ്യമന്ത്രിക്കും ഡിജിപിക്കും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ആരോപണവിധേയനായ എസിപിയില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പീഡനമുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ നവാസിനെ കാണാനില്ലെന്ന വാര്‍ത്ത പുറംലോകമറിഞ്ഞത്. നവാസിനെ കാണാനില്ലെന്ന് ഭാര്യയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നാലു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെ നവാസ് കായംകുളത്ത് എത്തി എന്ന സൂചന സുഹൃത്ത് നല്‍കിയിരുന്നു. എ ടി എം കൗണ്ടറില്‍ നിന്നും അദ്ദേഹം പണമെടുക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. 10,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തുകയും ചെയ്തു.
അന്വേഷണത്തില്‍ കായംകുളത്തു നിന്ന് നവാസ് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഈ ബസിന്റെ കണ്ടക്ടറെ കണ്ടെത്തി മൊഴിയെടുത്തപ്പോള്‍ നവാസ് കൊല്ലത്തിറങ്ങിയെന്ന് വ്യക്തമായി. പിന്നീട് എങ്ങോട്ട് പോയെന്ന് കണ്ടെത്താനായില്ല.

തെക്കന്‍ കേരളത്തില്‍ എവിടെയെങ്കിലും നവാസുണ്ടാവും എന്ന ഉറപ്പിലാണ് പോലീസ് അന്വേഷണം പുരോഗമിച്ചിരുന്നത്. അതേസമയം തമിഴ്‌നാട്ടിലെ രാമനാഥപുരത്തും രാമേശ്വരത്തും സന്ദര്‍ശനം നടത്തി തിരികെ കേരളത്തിലേക്ക് വരികയായിരുന്നു താന്‍ എന്ന് നവാസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇടയ്ക്കിടെ നവാസ് തമിഴ്‌നാട്ടിലേക്ക് തീര്‍ത്ഥയാത്ര നടത്താറുള്ളതിനാല്‍ അങ്ങോട്ടേക്ക് തന്നെ അന്വേഷണം വ്യാപിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Missing CI Navas spotted in Tamil Nadu, Kochi, palakkad, News, Trending, Missing, Police, Railway, Message, Kerala.

Powered by Info News For You

Comments
Post a Comment