ഓവലില്‍ വമ്പന്മാരെ തകര്‍ത്ത് ഇന്ത്യയുടെ ഗര്‍ജ്ജനം; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, കരുത്തായത് ധവാന്റെ സെഞ്ചുറി

ഓവല്‍: (www.kvartha.com 10.06.2019) ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങള്‍ ആധികാരിക വിജയമാണ് നേടി തന്നത്. ഇന്ത്യയുടെ 352 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയ അവസാന പന്തില്‍ 316ന് ഓള്‍ഔട്ടായി. ശിഖര്‍ ധവാന്റെ സെഞ്ച്വറിയും (117) ക്യാപ്റ്റന്‍ വിരാട് കോലിയുടെ (82) മികച്ച പ്രകടനവുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
Sports, News, India, Australia, World, Cricket, Dhoni, Virat Kohli, Shikhar Dhawan, Oval, England, India beats Australia by 36 runs in ICC World cup 2019

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 352 റണ്‍സെടുത്തത്. ഇന്ത്യക്ക് വേണ്ടി രോഹിത് 57 റണ്‍സും പാണ്ഡ്യ 48 റണ്‍സും ധോണി 27 റണ്‍സും ലോകേഷ് രാഹുല്‍ മൂന്ന് പന്തില്‍ 11 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് വേണ്ടി വാര്‍ണറും സ്മിത്തും ക്യാരിയും അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യ ബൗളിംഗില്‍ മറ്റ് താരങ്ഹളെല്ലാം തകര്‍ന്നടിഞ്ഞു. ഭുവിയും ബുമ്രയും മൂന്ന് വീതവും ചാഹല്‍ രണ്ട് വിക്കറ്റും നേടി. നിലവില്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, India, Australia, World, Cricket, Dhoni, Virat Kohli, Shikhar Dhawan, Oval, England, India beats Australia by 36 runs in ICC World cup 2019


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?