തകര്‍ന്നത് രണ്ട് വിമാനങ്ങള്‍, മരണം 346; അപകട കാരണം മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ച് പൈലറ്റുമാരുടെ അറിവില്ലായ്മ, ബോയിങ് 737 മാക്‌സ് വിമാനങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തായി
ന്യൂയോര്‍ക്ക്: (www.kvartha.com 18.06.2019) ബോയിങ്ങിന്റെ രണ്ട് 737 മാക്‌സ് വിമാനങ്ങളാണ് അടുത്തിടെ അപകടത്തില്‍പ്പെട്ടത്. ഇതിലൂടെ ജീവന്‍ നഷ്ടമായത് 346 പേര്‍ക്കാണ്. അപകടങ്ങളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് പുറത്തുവന്നിരിക്കുന്നത്. അപകട കാരണം പൈലറ്റുമാരുടെ അറിവില്ലായ്മ തന്നെ. വിമാനത്തിന്റെ ദിശ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നത് ലൈറ്റ് സിസ്റ്റമാണ് എന്നാല്‍ ഇതിനെക്കുറിച്ച് ഈ വിമാനങ്ങളിലെ പൈലറ്റുമാര്‍ ബോധവാന്മാരായിരുന്നില്ലെന്നാണ് പുതിയ വാര്‍ത്തകള്‍.
737 മാക്‌സ് വിമാനങ്ങളിലെ ഈ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കണമെങ്കില്‍ പ്രത്യേക കോക്പിറ്റില്‍ ഇന്‍ഡിക്കേറ്റര്‍ ഘടിപ്പിണം. ഇക്കാര്യം വിമാന കമ്പനികളെയും പൈലറ്റുമാരെയും അറിയിക്കുന്നതില്‍ ബോയിങ്ങിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇക്കാര്യം തുറന്നു സമ്മതിച്ചതാകട്ടെ ബോയിങ് സിഇഒ ഡെന്നീസ് മുള്ളിന്‍ബര്‍ഗ് തന്നെ.
പല അമേരിക്കന്‍ പൈലറ്റുമാര്‍ക്കും 737 മാക്‌സിന്റെ പുതിയ പല സംവിധാനങ്ങളും ഉപയോഗിക്കാന്‍ അറിയില്ലെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഭൂരിഭാഗം 737 മാക്‌സ് വിമാനങ്ങളിലും ഈ സംവിധാനം ഘടിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യം പൈലറ്റുമാര്‍ക്കും അറിയില്ലെന്നുമാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Technology, World, Air Plane, New York, Accident, Death, Pilots, America, Boeing plain accident reason

Powered by Info News For You

Comments
Post a Comment