കാണാതാവുന്ന സമയത്ത് എ എന്‍ 32 വ്യോമസേന വിമാനത്തിന്റെ എയര്‍ ട്രാഫിക് കണ്‍ട്രോളിലുണ്ടായിരുന്നത് പൈലറ്റിന്റെ ഭാര്യ
ഇറ്റാനഗര്‍: (www.kvartha.com 06.06.2019) കാണാതാവുന്ന സമയത്ത് എ എന്‍ 32 വ്യോമസേന വിമാനത്തിന്റെ എയര്‍ ട്രാഫിക് കണ്‍ട്രോളിലുണ്ടായിരുന്നത് പൈലറ്റിന്റെ ഭാര്യ. വിമാനം നിയന്ത്രിച്ചിരുന്ന ആശിഷ് തന്‍വാറി(29) ന്റെ ഭാര്യ സന്ധ്യയാണ് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ചുമതലയിലുണ്ടായിരുന്നത്. അതേസമയം അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തിരച്ചില്‍ നടത്തുകയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.55നാണ് അരുണാചല്‍ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി വിമാനം പറന്നുയര്‍ന്നത്. വിമാനം കാണാതാകുമ്പോള്‍ സന്ധ്യയാണ് അസമിലെ ജോര്‍ഹാതിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിലുണ്ടായിരുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളിന് വിമാനവുമായുള്ള ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നു. ഇതിന് ശേഷം ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ വിവരമറിയിക്കാന്‍ തങ്ങള്‍ക്ക് സന്ധ്യയുടെ വിളി വന്നുവെന്ന് ആശിഷിന്റെ അമ്മാവനും വ്യോമസേനാംഗവുമായ ഉദയ് വീര്‍ സിംഗ് പറയുന്നു.
വിമാനം എവിടെയെങ്കിലും അടിയന്തിര ലാന്‍ഡിംഗ് നടത്തി കാണുമെന്നും ചൈനയുടെ പ്രദേശത്ത് കടന്നിരിക്കാമെന്നുമായിരുന്നു കരുതിയത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ത്തന്നെയും വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞുവെന്നും ഉദയ് വീര്‍ പറഞ്ഞു. മലകളിലെവിടെയെങ്കിലും ഇടിച്ചുവീണിട്ടുണ്ടെങ്കില്‍ പ്രതീക്ഷകള്‍ക്ക് യാതൊരു വകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാണാതാകുന്ന അവസരത്തില്‍ വിമാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേര്‍ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച രാത്രിയും നാവികസേനയും വ്യോമസേനയും സംയുക്തമായി തിരച്ചില്‍ നടത്തി. ഐ.എസ്.ആര്‍.ഒ ഉപഗ്രഹത്തിന്റെ സഹായവും തേടിയിട്ടുണ്ട്.
അതേസമയം മഴ തുടരുന്നത് തിരച്ചില്‍ ദുഷ്‌ക്കരമാക്കുകയാണ്. അസമില്‍ നിന്ന് അരുണാചല്‍പ്രദേശിലെ മചുകയിലേക്കുള്ള യാത്രാമധ്യേ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിമാനം കാണാതായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pilot’s wife was on ATC duty in Jorhat when IAF AN-32 vanished from radar, News, Missing, Flight, Wife, Phone call, Trending, National.

Powered by Info News For You

Comments
Post a Comment