പച്ചക്കറി വാങ്ങാന്‍ ഭാര്യ ചോദിച്ചത് 30 രൂപ; മാര്‍ക്കറ്റില്‍ വെച്ച് തന്നെ വിവാഹമോചനം നടത്തി യുവാവ്; അരിശം മാറാതെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തി
നോയിഡ: (www.kvartha.com 01.07.2019) പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി. അതും പോരാഞ്ഞ് ഭാര്യയെ ഇയാള്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള റോജി മാര്‍ക്കറ്റില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങാനാണ് യുവതി ഭര്‍ത്താവിനോട് 30 രൂപ ചോദിച്ചത്.
എന്നാല്‍ ഇതിന്റെ പേരില്‍ 32 കാരനായ സബീര്‍ ഭാര്യ സൈനബ(30)യെ മാര്‍ക്കറ്റില്‍ വെച്ചുതന്നെ മൂന്നുതവണ മുത്തലാഖ് ചൊല്ലുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിവാഹം കഴിഞ്ഞ അന്നുമുതല്‍ വിചിത്രമായ രീതിയിലാണ് സബീറിന്റെയും കുടുംബാംഗങ്ങളുടെയും പെരുമാറ്റമെന്ന് യുവതിയുടെ പിതാവ് പറയുന്നു. സാബിര്‍ മുമ്പ് മകളുടെ തലയില്‍ വടികൊണ്ട് അടിച്ചിരുന്നുവെന്നും അദ്ദേഹം
ആരോപിക്കുന്നു.
മാത്രമല്ല, അഞ്ച് ദിവസം തങ്ങളോടൊപ്പം വന്ന് താമസിച്ചതിനെ തുടര്‍ന്ന് സൈനബയില്‍ നിന്ന് വിവാഹ മോചനം വേണമെന്ന് സാബിര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി. മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ ദാദ്രി പോലീസ് കേസെടുത്ത് സാബിറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മാത്രമല്ല സൈനബയെ ഉപദ്രവിച്ചതിന് സാബിറിന്റെ മാതാവ് നജ്ജോ, സഹോദരി ഷമ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 498എ, 504, 506 എന്നീ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തത്.
മാത്രമല്ല വിഷയം കുടുംബ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ദാദ്രി എസ് എച്ച് ഒ നീരജ് മാലിക് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മുത്തലാഖ് ചൊല്ലിയെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Noida: Wife asks for Rs 30, husband gives her triple talaq, News, Religion, Humor, Police, Case, Husband, Wife, Family, Allegation, National.

Powered by Info News For You

Comments
Post a Comment