സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം അസീസാണ്; മക്കളുടെ വിവാഹത്തിന് പിതാവ് നല്‍കിയത് നന്മയില്‍ പൊതിഞ്ഞ സമ്മാനം, മരുമക്കള്‍ക്കല്ല, നിര്‍ധനരായ 30 കുടുംബങ്ങള്‍ക്ക് ഒന്നേകാല്‍ ഏക്കര്‍ ഭൂമി

മുണ്ടക്കയം: (www.kvartha.com 28.06.2019) മുണ്ടക്കയത്തില്‍ നിന്നിതാ നന്മ നിറഞ്ഞ ഒരു വാര്‍ത്ത. മക്കളുടെ വിവാഹ സമ്മാനമായി ആ ബാപ്പ നല്‍കിയത് ഒന്നേകാല്‍ ഏക്കര്‍ ഭൂമി. എന്നാല്‍ ഈ സമ്മാനം മരുമക്കള്‍ക്കല്ല, ഭൂരഹിതരായ 30 കുടുംബങ്ങള്‍ക്കുള്ളതാണ്. ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമി വീതം. നന്മയില്‍ പൊതിഞ്ഞ ഈ സമ്മാനം നല്‍കുന്നത് പ്ലാന്ററും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ അസീസ് ബഡായിലും ഭാര്യ സുനിതയുമാണ്.

സെപ്റ്റംബറിലാണ് മകന്‍ ഡോ. നവീദിന്റെയും മകള്‍ ഡോ. നാസിയുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. കൂട്ടിക്കല്‍ ടൗണിന് സമീപത്തായാണ് വിവിധ മത വിഭാഗത്തിലുള്ള പ്രദേശവാസികള്‍ക്കായി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം നല്‍കുന്നത്. ഈ കുടുംബങ്ങളെ തെരഞ്ഞെടുത്തത് 100 അപേക്ഷകരില്‍ നിന്നാണ്. അടുത്ത മാസം തന്നെ ഇതിന്റെ റജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി ആധാരം കൈമാറുമെന്ന് അസീസ് ബഡായില്‍ അറിയിച്ചു.

Kottayam, News, Kerala, Marriage, Children, Social Network, Family, Father's wedding gifts for his children
ആര്‍ഭാടം കഴിവതും ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കണം എന്നതാണ് നന്മയുടെ കരങ്ങള്‍ക്ക് പിന്നില്‍. മംഗലാപുരത്ത് ഹൗസ് സര്‍ജനായ ഡോ. നവീദിന്റെ പ്രതിശ്രുത വധു കാസര്‍കോട് സ്വദേശി ഡോ. അമീര്‍ അലിയുടെ മകള്‍ ആഷികയാണ്. പത്തനാപുരം സ്വദേശി എന്‍ജിനീയര്‍ ഫിസാമാണ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി പഠനം നടത്തുന്ന ഡോ. നാസിയുടെ വരന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, Kerala, Marriage, Children, Social Network, Family, Father's wedding gifts for his children


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?