വീണ്ടും ചുമര്‍ തുരന്ന് കവര്‍ച്ച; കടയില്‍ നിന്നും 30,000 രൂപ മോഷണം പോയി

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.06.2019) ജില്ലയില്‍ വീണ്ടും ചുമര്‍ തുരന്ന് കവര്‍ച്ച. കടയുടെ പിറകിലെ ചുമര്‍ തുരന്ന് അകത്തുകടന്ന മോഷ്ടാവ് 30,000 രൂപ കവര്‍ച്ച ചെയ്തു. മെയിന്‍ റോഡില്‍ രാജധാനി ജ്വല്ലറിക്ക് സമീപം ഖാസി സെന്റര്‍ ലേഡീസ് ആന്‍ഡ് കിഡ്‌സ് വെയറിലാണ് മോഷണം നടന്നത്. അതേസമയം സമീപത്തുള്ള മറ്റു മൂന്നു കടകളിലും മോഷണം നടന്നിട്ടുണ്ട്.

കുശാല്‍ നഗറിലെ സെയ്ദ് അലിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്. കടയുടെ പിറകുവശത്തെ ചുമര്‍ തുരന്ന് കോണിപ്പടിക്ക് അടിയിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. മേശ വളപ്പില്‍ സൂക്ഷിച്ച പണമാണ് നഷ്ടമായത്. സംഭവം സംബന്ധിച്ച് സെയ്ദ് അലി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചുമര്‍ തുരക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ലോഹ ഭാഗവും കടയില്‍ നിന്നെടുത്ത തുണികളും കെട്ടിടത്തിനു പിന്നിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തി.

ദുര്‍ഗാ സ്‌കൂള്‍ റോഡില്‍ ദുബൈ കോംപ്ലക്‌സിലെ പൂജ ഏജന്‍സീസിലും മോഷണം നടന്നു. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 1,850 രൂപയുമായി കടന്നുകളയുകയായിരുന്നു. സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. കമ്പ്യൂട്ടര്‍ യൂണിറ്റിന്റെ കണക്ഷന്‍ വിച്ഛേദിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ കടയുടമ പി വി അശോകനും ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.

ബല്ലാ കടപ്പുറത്തെ അബ്ദുല്‍ മജീദ് നടത്തുന്ന വിമണ്‍സ് ഗാലറിയുടെയും ഹംസയുടെ ഉടമസ്ഥതയിലുള്ള റിസ വസ്ത്രാലയത്തിലെയും ഗ്ലാസ് ലോക്കുകള്‍ കുത്തിത്തുറന്നും കള്ളന്‍ അകത്തു കയറി. ഇവിടെ നിന്നു ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നേരത്തെ ഉദുമ പാലക്കുന്നിലും കടയുടെ ചുമര്‍ തുരന്ന് കവര്‍ച്ച നടത്തിയിരുന്നു. കാലവര്‍ഷം കനത്തതോടെ ഇതിന്റെ മറവില്‍ കള്ളന്മാര്‍ വിലസുകയാണ്. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Robbery, Top-Headlines, Crime, Robbery in shop
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?