കുടുംബശ്രീ അംഗങ്ങള്‍ സഞ്ചരിച്ച ബസ് മധുരയില്‍ അപകടത്തില്‍പ്പെട്ടു; ബസ്സിലുണ്ടായിരുന്നത് പാലക്കാട് കൊടുവായൂര്‍ സ്വദേശികള്‍, സംഭവത്തില്‍ 3 മരണം

മധുര: (www.kvartha.com 04.06.2019) കുടുംബശ്രീ അംഗങ്ങള്‍ സഞ്ചരിച്ച ബസ് മധുരയില്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട് മധുരയിലാണ് അപകടം നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ മരിച്ചു. പാലക്കാട് കൊടുവായൂര്‍ സ്വദേശികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. മധുര, രാമേശ്വരം എന്നീ സ്ഥലങ്ങളിലേക്ക് വിനോദയാത്രക്കായി കുടുംബശ്രീ അംഗങ്ങള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

Kerala, News, Tamilnadu, bus, Accidental Death, palakkad, bus accident in madurai palakkad koduvayur natives died

കൊടുവായൂര്‍ സ്വദേശികളായ സരോജിനി (65) പെട്ടമ്മാള്‍ (68) കുനിശ്ശേരി സ്വദേശി നിഖില (8) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. മധുരയില്‍ എത്തുന്നതിന് മുമ്പ് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 35 പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Tamilnadu, bus, Accidental Death, palakkad, bus accident in madurai palakkad koduvayur natives died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?