3 കോടിയുടെ ലഹരിമരുന്നുവേട്ട; സ്ത്രീയും 2 മലയാളികളും ഉള്‍പ്പെട്ട നാലംഗസംഘം പിടിയില്‍

ബെംഗളൂരു: (www.kasargodvartha.com 19.06.2019) ലഹരി വസ്തുക്കള്‍ വിദേശത്തേക്ക് കടത്തുന്നതിനിടെ രണ്ട് മലയാളികള്‍ ഉള്‍പ്പെട്ട നാലംഗസംഘം പിടിയില്‍. കാസര്‍കോട് സ്വദേശികളായ അബു താഹിര്‍(23), മുഹമ്മദ് അഫ്‌സല്‍(23), മംഗളൂരു സ്വദേശി മുഹമ്മദ് ആസിഫ്(24), ഉത്തരാഖണ്ഡ് സ്വദേശി ഖുശ്ബു ശര്‍മ(23) എന്നിവരാണ് ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തു നിന്നും പിടിയിലായത്.

ഇവരില്‍ നിന്നും മൂന്ന് കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ ഖുശ്ബു ശര്‍മയുടെ പക്കല്‍നിന്നും 510 ഗ്രാം മെറ്റാം ഫെറ്റമിന്‍, 572 ഗ്രാം ലിറിക തുടങ്ങിയ ലഹരി വസ്തുക്കള്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു. സാനിറ്ററി പാഡിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍.

സംഭവത്തെ തുടര്‍ന്നാണ് ബെംഗളൂരു ഓസ്റ്റില്‍ ടൗണിലെ അബു താഹിറിന്റെയും മുഹമ്മദ് അഫ്‌സലിന്റെയും വാടക വീട്ടില്‍ നിന്നും മൂന്നുകോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. അബു താഹിറും മുഹമ്മദ് അഫ്‌സലും ഖത്തറിലേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘത്തിലെ പ്രധാനകണ്ണികളാണെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Top-Headlines, arrest, kasaragod, Police, Woman, Airport, Woman arrested with drugs hidden in sanitary pads on KIA premises


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?