3 വയസുകാരിയായ മകളെ കമന്റടിച്ച അയല്‍വാസികളെ ചോദ്യം ചെയ്യാനെത്തിയ 26കാരനായ പിതാവിനെ കുത്തിക്കൊന്നു; ക്രൂരതയില്‍ നടുങ്ങി ഗ്രാമം, 2 പ്രതികള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: (www.kvartha.com 05.06.2019) മൂന്നുവയസുകാരിയായ മകളെ കമന്റടിച്ച അയല്‍വാസികളെ ചോദ്യം ചെയ്യാനെത്തിയ 26കാരനായ പിതാവിനെ അയല്‍വാസികള്‍ കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച ഡെല്‍ഹിയിലെ പുല്‍ പ്രഹ്ലാദ്പൂരിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രാകേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ രഞ്ജിത്(26), കൃഷ്ണ(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ലാല് കൗനിലാണ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം രാകേഷ് താമസിച്ചിരുന്നത്. മൂന്ന് വയസുള്ള മകളെ മോശമായ രീതിയില്‍ കൃഷ്ണ കമന്റടിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ഇത് രാകേഷ് കേള്‍ക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ അയല്‍വാസികള്‍ ഇരുവരെയും പിടിച്ചുമാറ്റി പിന്തിരിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.45മണിയോടെയാണ് സംഭവം.
അര മണിക്കൂറിന് ശേഷം രാകേഷ് ഇക്കാര്യം ചോദിക്കാനായി ഭാര്യയെയും സഹോദരനെയും കൂട്ടി കൃഷ്ണയുടെ വീട്ടിലെത്തി. എന്നാല്‍ സംസാരം വീണ്ടും വഴക്കിലേക്ക് നീളുകയായിരുന്നു. ഇതിനിടെ രഞ്ജിത്തും, കൃഷ്ണയും ചേര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് രാകേഷിനെ കുത്തി. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രാകേഷിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചുവെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Delhi man objects to comments at minor daughter, stabbed to death by neighbours, New Delhi, News, Local-News, Murder, Crime, Criminal Case, Injured, hospital, Treatment, Police, Arrested, National.
ലാല് കൗനിലാണ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം രാകേഷ് താമസിച്ചിരുന്നത്. മൂന്ന് വയസുള്ള മകളെ മോശമായ രീതിയില്‍ കൃഷ്ണ കമന്റടിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ഇത് രാകേഷ് കേള്‍ക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ അയല്‍വാസികള്‍ ഇരുവരെയും പിടിച്ചുമാറ്റി പിന്തിരിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.45മണിയോടെയാണ് സംഭവം.
അര മണിക്കൂറിന് ശേഷം രാകേഷ് ഇക്കാര്യം ചോദിക്കാനായി ഭാര്യയെയും സഹോദരനെയും കൂട്ടി കൃഷ്ണയുടെ വീട്ടിലെത്തി. എന്നാല്‍ സംസാരം വീണ്ടും വഴക്കിലേക്ക് നീളുകയായിരുന്നു. ഇതിനിടെ രഞ്ജിത്തും, കൃഷ്ണയും ചേര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് രാകേഷിനെ കുത്തി. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രാകേഷിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍രാകേഷിന്റെ ഭാര്യയുടെ പരാതിയില്‍ കേസെടുത്ത പോലീസ് രഞ്ജിത്തിനേയും കൃഷ്ണയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Delhi man objects to comments at minor daughter, stabbed to death by neighbours, New Delhi, News, Local-News, Murder, Crime, Criminal Case, Injured, hospital, Treatment, Police, Arrested, National.
Powered by Info News For You

Comments
Post a Comment