മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 കാസര്‍കോട് സ്വദേശികള്‍ കസ്റ്റംസ് പിടിയില്‍, 21.64 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു
മംഗളൂരു: (www.kasargodvartha.com 07.06.2019) മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് കാസര്‍കോട് സ്വദേശികളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. മൂന്നു പേരില്‍ നിന്നുമായി 21,64,602 രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. വിദ്യാനഗര്‍ കൊല്ലമ്പാടിയിലെ ബഷീര്‍ (42), നീര്‍ച്ചാല്‍ കുണ്ടിക്കാനയിലെ അസ്ഹറുദ്ദീന്‍ മൊയ്തീന്‍ (31), കുംബഡാജെ സ്വദേശി ബദ്‌റുദ്ദീന്‍ സൂപ്പി (27) എന്നിവരാണ് പിടിയിലായത്. വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്നു പേരെയും സ്വര്‍ണവുമായി പിടികൂടിയത്.
ചൊവ്വാഴ്ച വൈകുന്നേരം 5.15 മണിക്ക് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ബഷീര്‍ മംഗളൂരുവിലിറങ്ങിയത്. പരിശോധനയില്‍ ഇയാളുടെ പക്കല്‍നിന്നും 2,62,350 രൂപ വിലമതിക്കുന്ന 79.5 ഗ്രാം സ്വര്‍ണനാട പിടികൂടുകയായിരുന്നു. അളക്കാനുപയോഗിക്കുന്ന മീറ്റര്‍ ടേപ്പിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു സ്വര്‍ണനാട.
ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ദുബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് മൊയ്തീന്‍ മംഗളൂരുവിലെത്തിയത്. തുടര്‍ന്ന് പരിശോധനയില്‍ 262.65 ഗ്രാം സ്വര്‍ണം പിടികൂടുകയായിരുന്നു. പേസ്റ്റ് രൂപത്തിലാക്കി പായ്ക്കറ്റുകളില്‍ നിറച്ച് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഇതിന് വിപണിയില്‍ 8,66,745 രൂപ വിലവരും.
ബുധനാഴ്ച രാവിലെയാണ് ബദറുദ്ദീന്‍ സൂപ്പി വിപണിയില്‍ 10,35,507 രൂപ വിലവരുന്ന 313.79 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mangalore, National, Top-Headlines, gold, 3 held with Gold in Mangaluru Airport
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment