പ്രവേശനോത്സവത്തിന് പോകുന്നതിനിടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി; 3 വിദ്യാര്‍ത്ഥികള്‍ക്കും അമ്മമാര്‍ക്കും പരിക്കേറ്റു; 2 പേരുടെ നില ഗുരുതരം; അപകടം ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ

കൊല്ലം: (www.kvartha.com 06.06.2019) കൊല്ലം അഞ്ചലില്‍ പ്രവേശനോത്സവത്തിന് പോകുന്നതിനിടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഇവരുടെ അമ്മമാര്‍ക്കും പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

അഞ്ചല്‍ ഏറം ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. സ്‌കൂളിന് രണ്ട് കിലോമീറ്റര്‍ അകലെ വച്ച് അഞ്ചല്‍ ഏറം ജംഗ്ഷന് സമീപം വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. സ്‌കൂളിലേക്കു നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

3 students gets injured after a car hits pedestrians, Kollam, News, Local-News, Accident, Injured, Hospital, Treatment, Police, Custody, Students, Kerala

ഏറം ഗവ. എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളായ നൂര്‍ജഹാന്‍, ബിസ്മി, സഹോദരിയും ഒന്നരവയസുകാരിയുമായ സുമയ്യ, നൂര്‍ജഹാന്റെ അമ്മ അന്‍സിയ, ബിസ്മിയുടെയും സുമയ്യയുടെയും അമ്മ ഷീബ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ അപകടത്തില്‍പെട്ടവരെയെല്ലാം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അപകടത്തില്‍ സാരമായി പരിക്കേറ്റ ബിസ്മിയേയും സഹോദരി സുമയ്യയേയും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക്് മാറ്റി.

ഇവരുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ മറ്റു മൂന്നു പേരും അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്. കാറ് ഒടിച്ചിരുന്ന അഞ്ചല്‍ കുരുവിക്കോണം സ്വദേശിയേയും വീട്ടമ്മയേയും ഇടിച്ച കാറും അഞ്ചല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3 students gets injured after a car hits pedestrians, Kollam, News, Local-News, Accident, Injured, Hospital, Treatment, Police, Custody, Students, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?